Cricket Cricket-International Top News

ഇംഗ്ലീഷ് ബൗളിങ്ങിന് മുമ്പിൽ ആടിയുലഞ്ഞ് വിൻഡീസ്

July 26, 2020

ഇംഗ്ലീഷ് ബൗളിങ്ങിന് മുമ്പിൽ ആടിയുലഞ്ഞ് വിൻഡീസ്

റിച്ചാഡ്‌സ് ബോതം സീരീസിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽകൈ. ഇംഗ്ലണ്ടിന്റെ 369 റൺസ് എന്ന ആദ്യ ഇന്നിംഗ്സ് ചെയ്‌സ് ചെയ്ത വിൻഡീസ് രണ്ടാം ദിവസം കളി നിർത്തുമ്പോൾ 137/ 6 എന്ന നിലയിലാണ്. ഫോളോ ഓൺ ഒഴിവാക്കാൻ ഇനിയും 32 റൺസ് വേണം. മഴ കാരണം കളി നേരത്തെ നിറുത്തിയില്ലായിരുനെങ്കിൽ ഒരു പക്ഷെ വിൻഡീസ് ബാറ്റിംഗ് നിറയെ അപ്പാടെ തൂക്കി കെട്ടിയേനെ ആൻഡേഴ്സണും പിള്ളേരും.

രണ്ടാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ട് 258/ 4 എന്ന നിലയിലായിരുന്നു. തുടക്കത്തിൽ തന്നെ ഇന്നലത്തെ ഹീറോ ആയ പോപ്പിനെ ഇംഗ്ലണ്ടിന് നഷ്ടമായി. പക്ഷെ ബട്ലറിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ബാറ്റിംഗ് സുഖമമായി മുന്നോട്ട് പോയി. അവസാന ഘട്ടത്തിൽ ബ്രോഡിന്റെ വെടിക്കെട്ടിനും ഓൾഡ് ട്രാഫൊർഡ് സാക്ഷിയായി.വെറും 45 ബോളിൽ 62 റൺസ് ആണ് ഇംഗ്ലീഷ് പേസ് ബൗളർ അടിച്ചു കൂട്ടിയത്[3rd ever fastest 50 by an Englishmen in Test Cricket]. വിന്ഡീസിനായി റോച് 4 വിക്കറ്റ് എടുത്ത് ബൗളിങ്ങിൽ മികച്ചു നിന്നു. കേമാർ റോച് തന്റെ കരിയറിലെ 200 ആം വിക്കറ്റും തികച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസിന് ബ്രോഡും ആൻഡേഴ്സണും നയിച്ച ഇംഗ്ലീഷ് ബാറ്റിങ്ങിന് മുമ്പിൽ മറുപടി ഇല്ലാതെ പോയി. ബ്രോഡും ആൻഡേഴ്സണായും ഈരണ്ടു വിക്കറ്റ്കൾ വീതം വീഴ്ത്തിയപ്പോൾ വോക്‌സിനും അർച്ചറിനും ഓരോ വിക്കറ്റ് ലഭിച്ചു. 32 റൺസ് എടുത്ത ക്യാമ്പ്ബെൽ, 26 റൺസ് എടുത്ത ബ്ലാക്കവൂഡ് എന്നിവർക്ക് മാത്രമേ അല്പമെങ്കിലും പിടിച്ചു നിൽക്കാൻ അയൊള്ളു. ഹോൾഡറും [24′] ഡോർവിച്ചും [10′] ഇപ്പോൾ ക്രീസിൽ നിൽക്കുന്നു.

Leave a comment