ക്രിക്കറ്റിലെ ബാറ്റിംഗ് മനോഹാരിതക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ
സച്ചിൻ അരങ്ങൊഴിഞ്ഞപ്പോൾ ആ ബാറ്റിംഗ് മനോഹാരിത ഞാൻ ആസ്വദിച്ചത് നിങ്ങളിലൂടെയായിരുന്നു, ബാല്യകാലത്തെന്നെ പിടിച്ചിരുത്തിയത് സച്ചിനെന്ന ഇതിഹാസത്തിന്റെ വർണ്ണാഭമായ ഷോട്ടുകളായിരുന്നെങ്കിൽ ഈ യൗവനത്തിൽ മറ്റെല്ലാ തിരക്കും മാറ്റി വെച്ചാ ആ മനോഹര കളി ആസ്വദിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് നിങ്ങളാണ്, ഒരർത്ഥത്തിൽ നിങ്ങൾ എന്നെ മടക്കി കൊണ്ടുപോവുകയാണ് രോഹിത് ആ ബാല്യകാലത്തേക്ക്.
സച്ചിന് വേണ്ടി എല്ലാം മാറ്റിവെച്ച ഞാനിന്ന് നിങ്ങൾക്ക് വേണ്ടി പലതും ത്യജിക്കുകയാണ്, ക്രീസിൽ നിങ്ങൾ നിൽക്കുന്ന ഓരോ നിമിഷവും ബാറ്റിംഗ് സൗന്ദര്യം എന്താണെന്ന് ഞാൻ അനുഭവിക്കുകയാണ്, ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എക്സ്ട്രാ കവറിന് മുകളിലൂടെ നിങ്ങൾ ആ ബോളിനെ തലോടി വിടുമ്പോൾ അത് കീഴടക്കുന്നത് എന്നെപ്പോലുള്ള ഒരുപാട് ഹൃദയങ്ങളെയാണ്, ജീവനെടുക്കാൻ വരുന്ന ബോളുകളെ സ്റ്റാൻഡ്‌സിലേക്ക് പറഞ്ഞയക്കുമ്പോൾ നിങ്ങൾ ചെറുപ്പത്തിലെന്നെ ഒരുപാട് വിഷമിപ്പിച്ച നിമിഷങ്ങളെ കാറ്റിൽ പറത്തുകയാണ്,….
ബാറ്റിംഗ് എന്നത് ആസ്വദിക്കാനുള്ള കലാരൂപമാണെന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളായിരുന്നു, നിങ്ങൾ ക്രീസിൽ രചിക്കുന്ന കവിതകൾ പാടി പുകഴ്‌ത്താൻ ഈ കാലഘട്ടത്തിൽ എന്നെ സൃഷ്‌ടിച്ച ദൈവങ്ങളോട് ഞാൻ നന്ദി പറയുകയാണ്,എനിക്ക് കൂടുതൽ ആസ്വദിക്കണം ആ മനോഹാരിത, അടുത്ത തലമുറക്ക് എനിക്ക് പകർന്നു നൽകണം ആ ബാറ്റിംഗ് ചാരുത……
കണ്ണിമ വെട്ടാതെ ആസ്വദിച്ചിട്ടുണ്ട് ഒരുപാടാ ബാറ്റിംഗ്, ആ ഇരുപത്തി രണ്ടു യാർഡിൽ തന്റേതായ ദിവസം തനിക്ക് നേരെ വരുന്ന ബോളുകളെ തന്റെ ആ അലസമായ ശൈലിയിൽ ബാറ്റുകൊണ്ട് തഴുകി വിടുമ്പോൾ ചിന്തിച്ചിട്ടുണ്ട് ഇത്ര ഈസി ആണോ ബാറ്റിംഗ് എന്ന്, അതെ രോഹിത് നിങ്ങൾ നിറഞ്ഞാടുമ്പോൾ അങ്ങെനെ തോന്നിപോകും, ബാറ്റിങ്ങിനെ ഇന്ത്യൻ ആരാധകർക്ക് അത്ര പരിചയമില്ലാത്ത ലോകത്തേക്ക് പറിച്ചു നട്ടതിന് ഒരുപാട് നന്ദിയുണ്ട്….
ജീവിതത്തിലെ ഏറ്റവും മോശം സമയത്തുകൂടെ കടന്നുപോവുമ്പോഴും,ഞാൻ അറിയാതെ എഴുതുകയാണ്, അതെ നിങ്ങളും ഈ കളിയും എനിക്കത്രയും പ്രിയപെട്ടതാവാം…..