Epic matches and incidents Foot Ball Stories Top News

ബാറ്റിൽ ഓഫ് ന്യൂറംബർഗ് – ലോക കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാർഡുകൾ പുറത്തെടുത്ത മത്സരം !!!

April 19, 2020

ബാറ്റിൽ ഓഫ് ന്യൂറംബർഗ് – ലോക കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാർഡുകൾ പുറത്തെടുത്ത മത്സരം !!!

ബാറ്റിൽ ഓഫ് ന്യൂറംബർഗ്, നാല് റെഡ് കാർഡും പതിനാറ് യെല്ലോ കാർഡുമടക്കം ലോക കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാർഡുകൾ പുറത്തെടുത്ത മത്സരം !!!

രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമനിയുടെ നാസി സൈന്യവും സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ ജർമനിയിലെ ന്യൂറംബർഗ് എന്ന സ്ഥലത്ത് തുടർച്ചയായി അഞ്ച് ദിവസം യുദ്ധത്തിൽ ഏർപ്പെട്ടു ഇതിനെയാണ് പിനീട് ലോകം ബാറ്റിൽ ഓഫ് ന്യൂറംബർഗ് എന്ന് വിശേഷിപ്പിച്ചത്. എന്നാൽ ഫുട്ബോൾ ലോകത്ത് ഈ വിശേഷണം ലഭിച്ചത് 2006 ലോക കപ്പ് പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ നെതർലൻഡ്‌സ്‌ എന്നി ടീമുകൾ ന്യൂറംബർഗിലെ ഫ്രാങ്കൻസ്റ്റഡിയോനിൽ വെച്ച് ഏറ്റുമുട്ടിയ പോരാട്ടത്തിനാണ്. പേര് പോലെ തന്നെ ശെരിക്കും യുദ്ധ സമാനമായ മത്സരം ആയിരുന്നു അന്ന് അരങ്ങേറിയിരുന്നത്. നാല് റെഡ് കാർഡും പതിനാറ് യെല്ലോ കാർഡുമാണ് റഷ്യൻ റഫറി വാലെന്റിൻ ഇവാനോവ് അന്ന് പുറത്തെടുത്തത്. ലോക കപ്പിന്റെ ചരിത്രത്തിൽ ഇത്രയും കാർഡുകൾ പുറത്തെടുത്ത മത്സരം അതിന് മുമ്പോ പിന്നീടോ ഉണ്ടായിട്ടില്ല.

കാലം കുറച്ച് പിന്നോട്ട് പോണം, 2004 ലെ യൂറോ കപ്പ് സെമി ഫൈനൽ മത്സരം. കന്നി കിരീടം മോഹിച്ച് നെതെർലാൻഡ്‌സും ആതിഥേയരായ പോർച്ചുഗലും ഏറ്റുമുട്ടിയ പോരാട്ടം. അന്ന് താങ്കളുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നുമായി ഇറങ്ങിയ, ഒരുപക്ഷെ കിരീട സാധ്യത കൂടുതൽ കല്പിച്ചിരുന്ന ഡച്ചുകാരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക് തകർത്ത് അവരുടെ കിരീട സ്വപ്‌നങ്ങളെ കാറ്റിൽ പറത്തി പറങ്കികൾ യൂറോ കപ്പിന്റെ ഫൈനലിലേക് പ്രവേശിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ, മനീഷ് എന്നിവരായിരുന്നു മത്സരത്തിൽ പോർച്ചുഗലിനായി ഗോളുകൾ നേടിയത്. ഒരു ഗോളിന് പുറമെ ഒരു അസിസ്റ്റും നേടി റൊണാൾഡോ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ മത്സരം ആയിരുന്നു അന്നത്തേത്. രണ്ട് വർഷങ്ങൾക് ഇപ്പുറം ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുന്നു അന്നത്തേതിലും വലിയ വേദിയിൽ. അന്നത്തെ മത്സരത്തിൽ ഉണ്ടായിരുന്ന പതിനാറ് താരങ്ങൾ ആയിരുന്നു ഈ പോരാട്ടത്തിലും ഇരു ടീമുകൾക്കും വേണ്ടി കളത്തിലിറങ്ങിയത്. അതിനാൽ തന്നെ കണക്കുകൾ തീർക്കാനൊരുങ്ങി ഡച്ച് പടയും വിജയം ആവർത്തിക്കാൻ പറങ്കിപ്പടയും ഒരുങ്ങിത്തന്നെയാണ് ഇറങ്ങിയത്.

കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ റെഫെറിക്ക് കാർഡ് പുറത്തെടുക്കേണ്ടി വന്നു. നെതർലൻഡ്‌സ്‌ താരം മാർക് വാൻ ബൊമ്മെലിന് യെല്ലോ കാർഡ് അഞ്ച് മിനിറ്റുകൾ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫൗൾ ചെയ്തതിന് ഖാലിദ് ബൗല്ഹ്‌റോ യെല്ലോ കാർഡ് വാങ്ങി. ഫൗളിൽ പരിക്കേറ്റ ക്രിസ്റ്റ്യാനോ വീണ്ടും കളത്തിൽ തന്നെ പിടിച്ചു നിക്കാൻ ശ്രമിച്ചു. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ പോർച്ചുഗൽ താരം മനീഷ് യെല്ലോ കാർഡ് വാങ്ങി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പറങ്കികൾ കളി താങ്കളുടെ വരുതിയിൽ കൊണ്ടുവന്നു. 2004 ൽ വിജയ ഗോൾ നേടിയ അതെ താരം തന്നെ ഇരുപത്തിമൂന്നാം മിനിറ്റിൽ മത്സരത്തിൽ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു. അതെ മനീഷ്, ഒരു തകർപ്പൻ ഗോളിലൂടെ താരം പോർച്ചുഗലിന് ലീഡ് നേടിക്കൊണ്ടുത്തു. പിനീട് കണ്ടത് മത്സര ബുദ്ധി വെടിഞ്ഞ് ഇരു ടീമിലെയും താരങ്ങൾ ശാരീരിക ബലം തെളിയിക്കാനായി കളിക്കളം ഉപയോഗിച്ച കാഴ്ചയാണ്. ന്യൂറംബർഗ് ഒരിക്കൽ കൂടി ഒരു യുദ്ധ ഭൂമിയായി മാറുന്ന കാഴ്ച. മത്സരത്തിന്റെ മുപ്പത്തിമൂനാം മിനിറ്റിൽ പരിക്ക് പറ്റിയ കണ്ണീരോടെ ക്രിസ്റ്റ്യാനോ കളം വിട്ടു. തന്നെ പുറത്താക്കാൻ മനഃപൂർവം കരുതി കൂട്ടി ചെയ്ത ഫൗൾ ആയിരുന്നു അതെന്നാണ് ക്രിസ്റ്റ്യാനോ മത്സരശേഷം പ്രതികരിച്ചത്. താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായത് രണ്ടാം പകുതിയിൽ ആയിരുന്നു. ഗോൾ കീപ്പർ റിക്കാർഡോ, ക്യാപ്റ്റൻ ഫിഗോ, ന്യുനോ വലന്റെ,പെറ്റിറ്റ് എന്നി പോർച്ചുഗൽ താരങ്ങൾക് രണ്ടാം പകുതിയിൽ റഫറി യെല്ലോ കാർഡ് നൽകി. ഫിഗോയും ഡച്ച് താരം ബാൻക്രോഫ്റ്റും തമ്മിൽ കാര്യങ്ങൽ കയ്യേറ്റത്തിന്റെ വക്കുവരെയെത്തി. ഡെക്കോ, കോസ്റ്റിൻഹ എന്നി പോർച്ചുഗൽ താരങ്ങൾ രണ്ട് യെല്ലോ കാർഡ് വീതം നേടി പുറത്ത് പോയി. മത്സരത്തിന്റെ എഴുപത്തിമൂന്നാം മിനിറ്റിൽ അനാവശ്യമായി പെറ്റിറ്റിനെ പിന്നിൽ നിന്ന് തള്ളി ഡച്ച് താരം വെൽസി സ്നൈഡർ യെല്ലോ കാർഡ് വാങ്ങി. തുടർന്നുണ്ടായ പ്രേശ്നത്തിൽ ഇടപെട്ടു റാഫേൽ വാൻ ഡെർ വാർട്ടും യെല്ലോ കാർഡ് വാങ്ങി. നെതർലൻഡ്‌സ്‌ താരങ്ങൾ ആയ ബൗലോഹ്‌റോ, ബാൻക്രോഫ്റ്റ് എന്നിവരും രണ്ട് യെല്ലോ കാർഡ് വീതം ലെഭിച്ച് പുറത്ത് പോയി. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഡച്ചുകാരെ ഒരു ഗോളിന് കീഴടക്കി പറങ്കികൾ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക് പ്രേവേശിച്ചു. കാർഡുകൾ കൊണ്ട് ഇത്രയും ശ്രദ്ധ നേടിയ ഒരു പോരാട്ടവും വേൾഡ് കപ്പിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഒൻപത് യെല്ലോ കാർഡുകളും രണ്ട് റെഡ് കാർഡുകളും പോർച്ചുഗൽ താരങ്ങൾ വാങ്ങിയപ്പോൾ ഏഴ് യെല്ലോ കാർഡുകളും രണ്ട് റെഡ് കാർഡുകളും നെതർലൻഡ്‌സ്‌ താരങ്ങളും വാങ്ങി. പിന്നീട് ഒരു യുദ്ധ സമാനമായ ഈ മത്സരത്തെ ആരാധകർ വിളിച്ച പേരാണ് ബാറ്റിൽ ഓഫ് ന്യൂറംബർഗ്.

Leave a comment