ഐ.പി.ൽ. 2020 – വാർണറുടെ വിസ സർക്കാർ നിരസിച്ചു
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വാർണറുടെ വിസ ഇന്ത്യൻ സർക്കാർ റദ്ദാക്കി. എന്നാൽ, നിരസിച്ചതിന്റെ കാരണം സർക്കാരിൻറെ കൊറോണ വൈറസ് വിസ നിയന്ത്രണങ്ങളാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ഇന്ത്യൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
നയതന്ത്ര, ഔദ്യോഗിക, യുഎൻ / അന്താരാഷ്ട്ര തൊഴിൽ, പ്രോജക്ട് വിസകൾ ഒഴികെയുള്ള നിലവിലുള്ള എല്ലാ വിസകളും ഏപ്രിൽ 15 വരെ സസ്പെൻഡ് ചെയ്യണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. കുറഞ്ഞത് ഏപ്രിൽ 15 വരെയെങ്കിലും ഐപിഎൽ ടീമുകൾക്ക് അവരുടെ വിദേശ കളിക്കാരുടെ സേവനം ലഭ്യമാക്കാൻ അനുവദിക്കില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ആണ് ഓസ്‌ട്രേലിയക്കാരനായ ഡേവിഡ് വാർണർ