Foot Ball Top News

പ്രീമിയർ ലീഗിൽ ടോട്ടന്‍ഹാമിന് തകർപ്പൻ ജയം

December 8, 2019

author:

പ്രീമിയർ ലീഗിൽ ടോട്ടന്‍ഹാമിന് തകർപ്പൻ ജയം

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ടോട്ടൻഹാം-ബേണ്‍ലി മത്സരത്തിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അവർ ജയിച്ചത്. തകർപ്പൻ പ്രകടനമാണ് ടോട്ടൻഹാം നടത്തിയത്.ഹാരി കെയ്ന്‍,ലൂക്കാസ് മോറാ, സണ്‍ ഹേങ് മിന്‍,സിസോക്കോ എന്നിവരാണ് ടോട്ടൻഹാമിന് വേണ്ടി ഗോളുകൾ നേടിയത്. ഹാരി രണ്ട് ഗോളുകൾ നേടി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച ടോട്ടൻഹാം അനായാസ ജയമാണ് നേടിയത്. തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. ജയത്തോടെ പോയിന്റ് നിലയിൽ അവർ ആറാം സ്ഥാനത്താണ്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ടോട്ടൻഹാം ആദ്യ ഗോൾ നേടി. ഹാരി കെയ്ന്‍ ആണ് ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയിൽ തന്നെ അവർ മൂന്ന് ഗോളുകൾ നേടി. രണ്ടാം ഗോൾ ഒൻപതാം മിനിറ്റിൽ ലൂക്കാസിലൂടെ രണ്ടാം ഗോൾ നേടി. പിന്നീട് 32 ആം മിനിറ്റിൽ  സോണിന്റെ സോളോ ഗോൾ പിറന്നു. രണ്ടാം പകുതിയിൽ 54,74 മിനിറ്റുകളിൽ നാലും, അഞ്ചും ഗോളുകൾ നേടി.

Leave a comment