Boxing Top News

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി

December 3, 2019

author:

നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്നലെ തുടക്കമായി

കണ്ണൂര്‍: നാലാം എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് ഇന്നലെ കണ്ണൂരിൽ തുടക്കമായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആണ് ചാമ്പ്യൻഷിപ്പിൻറെ ഉദ്ഘാടനം നിർവഹിച്ചത്.കായിക രംഗത്ത് കേരളത്തിന്റെ പശ്ചാത്തല സൗകര്യം ഇന്ന് ലോകോത്തര നിലവാരത്തിലേക്ക് കുതിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ എട്ട് വരെയാണ് മത്സരങ്ങൾ നടക്കുക. നിരവധി താരങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.ചാമ്ബ്യന്‍ഷിപ്പില്‍ 286 താരങ്ങളും ഒഫീഷ്യലുകളുമടക്കം 600 ഓളം പേരാണ് പങ്കെടുക്കുന്നത്.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ന​​​ന്യ എ​​​സ്.​ ദാസ് . ഒ​​​ഡീ​​​ഷ സ്വ​​​ദേ​​​ശി സ​​​ന്ധ്യാ റാ​​​ണിയെ തോൽപ്പിച്ചു. 48 കിലൊ വിഭാഗത്തിൽ കേരളത്തിൻറെ അ​​​ഞ്ജു സാ​​​ബുവും ആദ്യ റൗണ്ടിൽ വിജയിച്ചു. ​​​

Leave a comment