Foot Ball Top News

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ നവംബർ 5 മുതല്‍

October 10, 2019

author:

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ നവംബർ 5 മുതല്‍

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങളുടെ ഫിക്സ്ചറുകള്‍ പുറത്തുവിട്ടു. നവംബർ അഞ്ച് മുതൽ പത്ത് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ്. ആന്ധ്രാപ്രദേശ്‌ , തമിഴ്നാട് എന്നീ ടീമുകൾ ആണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ  തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക ടീമുകൾ ആണ് ഉള്ളത്. കേരളത്തിൻറെ ആദ്യ മൽസരം നവംബർ അഞ്ചിന് ആന്ധ്രാപ്രാദേശിനെതിരെയാണ്. രണ്ടാം മൽസരം നവംബർ 9ന് നടക്കും.

ഗ്രൂപ്പ് മത്സരങ്ങളിലെ ജേതാക്കൾ ഫൈനൽ റൗണ്ടിൽ എത്തും.എറണാകുളത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു ആദ്യം മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്. പിന്നീട് ഇത് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ ആദ്യകാലത്ത് തുടങ്ങിയ ഒന്നാണ് സന്തോഷ്‌ ട്രോഫി.

Leave a comment