Cricket Top News

രണ്ടാം ടെസ്റ്റ് മത്സരം ഇന്നാരംഭിക്കും: ഉമേഷ് യാദവ് കളിക്കാൻ സാധ്യത

October 10, 2019

author:

രണ്ടാം ടെസ്റ്റ് മത്സരം ഇന്നാരംഭിക്കും: ഉമേഷ് യാദവ് കളിക്കാൻ സാധ്യത

മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മഹാരഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9:30ന് മൽസരം ആരംഭിക്കും. ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം ആണ് ഇന്ത്യ നടത്തിയത്. രോഹിത് ശർമ, മായങ്ക് അഗർവാൾ, ജഡേജ, മുഹമ്മദ് ഷമി, അശ്വിൻ എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ ആണ് ആദ്യ ടെസ്റ്റ് മൽസരം ഇന്ത്യ ജയിച്ചത്. ടി20 മൽസരം സമനിലയിൽ പിരിഞ്ഞിരുന്നു.

രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ ചെറിയ മാറ്റത്തിന് സാധ്യതയുണ്ട്. മഹർഷ്‌ട്രയിലെ പിച്ചിൽ പേസിന് കൂടുതൽ മുൻതുക്കം ഉള്ളതിനാൽ മൂന്നാമതൊരു പേസ് ബൗളറെക്കൂടി ടീമിൽ ഉൾപ്പെടുത്താൻ സാധ്യത കൂടുതലാണ്. ഷമിക്കും, ഇഷാന്തിനും പുറമെ ബുംറക്ക് പകരം ടീമിൽ ഇടം നേടിയ ഉമേഷ് യാദവ് ടീമിൽ എത്താൻ സാധ്യത കൂടുതൽ ആണ്. ഉമേഷ് ടീമിൽ എത്തിയാൽ ഹനുമ വിഹാരിയെ ടീമിൽ നിന്ന് മാറ്റാൻ ആണ് സാധ്യത.  മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.

Leave a comment