Cricket Top News

വിശാഖപട്ടണം ടെസ്റ്റ്: ഇന്ത്യക്ക് തകർപ്പൻ ജയം

October 6, 2019

author:

വിശാഖപട്ടണം ടെസ്റ്റ്: ഇന്ത്യക്ക് തകർപ്പൻ ജയം

വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ ആദ്യ ടീസ്റ്റ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 203 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ജഡേജയും, ഷമിയും ചേർന്നാണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ തപറ്റിച്ചത്. രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടി. 384 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദഘാക്ഷിണാഫ്രിക്കയെ ഇന്ത്യ 191 റൺസിന് ഓൾഔട്ടാക്കി. 56 റണ്‍സ് നേടിയ ഡെയ്ന്‍ പിഡെറ്റ് ആണ് രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.

11/1 എന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. ജഡേജയും, ഷമിയും തകർപ്പൻ ബൗളിങ്ങിലൂടെ ദക്ഷിണാഫ്രിക്കയെ തളർത്തി. ജഡേജ നാല് വിക്കറ്റ് നേടി. 70/8 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ 150ന് മുകളിൽ എത്തിച്ചത്  ഡെയ്ന്‍ പിഡെറ്റും, പുറത്താകാതെ നിന്ന് മുത്തുസാമിയും ചേർന്നാണ്. ഇരുവരും ചേർന്ന് ഒൻപതാം വിക്കറ്റിൽ 91 റൺസ് നേടി. മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 1-0 മുന്നിലെത്തി. ഒക്ടോബർ പത്തിനാണ് രണ്ടാം ടെസ്റ്റ്.

Leave a comment