Cricket Top News

പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹസ്നൈന് ടി20യിൽ പുതിയ നേട്ടം

October 6, 2019

author:

പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹസ്നൈന് ടി20യിൽ പുതിയ നേട്ടം

ഇന്നലെ നടന്ന പാക്സിസ്ഥാൻ ശ്രീലങ്ക ആദ്യ ടി20യിൽ പാകിസ്ഥാൻ താരം മുഹമ്മദ് ഹസ്നൈന് പുതിയ റെക്കോഡ്. ടി20 ക്രിക്കറ്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് മുഹമ്മ്ദ് സ്വന്തമാക്കിയത്. ഇന്നലെ നടന്ന ടി20യിൽ ഭാനുക രാജപാക്‌സെ, ദസുന്‍ ശനക, ഷെഹന്‍ ജയസൂര്യ എന്നിവരുടെ വിക്കറ്റുകൾ ആണ് മുഹമ്മദ് നേടിയത്.

തൻറെ രണ്ടാമത്തെ ഇന്‍ര്‍നാഷണല്‍ ടി20 മൽസരത്തിൽ ആണ് മുഹമ്മദ് ഹാട്രിക് നേടിയത്. എന്നാൽ ഈ ഹാട്രിക്കിന് ടീമിനെ രക്ഷിക്കാനായില്ല. ആദ്യ ടി20യിൽ ശ്രീലങ്ക പാകിസ്ഥാനെ തോൽപ്പിച്ചു. വിക്കറ്റ് എടുക്കുമ്പോൾ 19 വയസും 183 ദിവസവുമായിരുന്നു മുഹമ്മെദിൻറെ പ്രായം.

Leave a comment