Cricket Top News

ശ്രീലങ്ക പാകിസ്ഥാൻ ആദ്യ ടി20യിൽ ശ്രീലങ്കയ്ക്ക് ജയം

October 6, 2019

author:

ശ്രീലങ്ക പാകിസ്ഥാൻ ആദ്യ ടി20യിൽ ശ്രീലങ്കയ്ക്ക് ജയം

പാകിസ്ഥാനിലെ ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് 64 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ ശ്രീലങ്ക 101 റൺസിന് ഓൾഔട്ടാക്കി. ശ്രീലങ്കൻ ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പാകിസ്ഥാൻ തകരുകയായിരുന്നു. ഏകദിന പരമ്പര തോറ്റതിന്റെ പകരം വീട്ടൽ എന്നോണം തകർപ്പൻ പ്രകടനമാണ് ശ്രീലങ്ക നടത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഗുണതിലകയുടെ ബാറ്റിങ് മികവിലാണ് 165 റൺസ് നേടിയത്. ഗുണതിലക 57 റൺസ് നേടി. പാകിസ്ഥാൻ 17.1 ഓവറില്‍ 101 റണ്‍സ് ആണ് നേടിയത്. നുവാന്‍ പ്രദീപ് , ഇസുറു ഉദാന എന്നിവർ ശ്രീലങ്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. 25 റൺസ് നേടിയ ഇഫ്ത്തിഖാര്‍ അഹമ്മദ് ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ.

Leave a comment