Athletics Top News

ലോക അത്‍ലറ്റിക്‌ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ താരത്തിന് ഒളിമ്ബിക്‌ യോഗ്യത

October 5, 2019

author:

ലോക അത്‍ലറ്റിക്‌ ചാമ്പ്യൻഷിപ്പ്: ഇന്ത്യൻ താരത്തിന് ഒളിമ്ബിക്‌ യോഗ്യത

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ താരത്തിന് ഒളിമ്ബിക്‌ യോഗ്യത ലഭിച്ചു. മുവായിരം മീറ്റര്‍ സ്‌റ്റീപ്പിള്‍ചേസില്‍ ആണ് ഇന്ത്യൻ താരത്തിന് യോഗ്യത ലഭിച്ചത്. ഇന്ത്യയുടെ അവിനാഷ്‌ സെബിളിന്‌ ആണ് ഈ യോഗ്യത ലഭിച്ചത്.  2020 ടോക്കിയോ ഒളിമ്ബിക്‌സിനുള്ള യോഗ്യത ആണ് താരം നേടിയത്.

മുവായിരം മീറ്റര്‍ സ്‌റ്റീപ്പിള്‍ചേസില്‍  8.22.00 സെക്കന്‍ഡില്‍ ഓട്ടം പൂർത്തിയാക്കിയതോടെയാണ് താരം ഒളിമ്ബിക്‌ യോഗ്യത സ്വന്തമാക്കിയത്. ദേശീയ റെക്കോഡ് നേടിയാണ് അവിനാഷ് ഫൈനലിൽ എത്തിയത്. 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോണ്സണിന് പത്താം സ്ഥാനതെത്താനെ കഴിഞ്ഞൊള്ളു.

Leave a comment