Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം വനിത ടി20 മൽസരത്തിൽ ഇന്ത്യക്ക് ജയം

October 2, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം വനിത ടി20 മൽസരത്തിൽ ഇന്ത്യക്ക് ജയം

ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ടി20 മൽസരത്തിലെ നാലാം മൽസരത്തിൽ ഇന്ത്യക്ക് 51 റൺസിൻറെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ട്ടത്തിൽ 89 റൺസ് ആണ് നേടിയത്. ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. ജയത്തോടെ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.

മഴ മൂലം 17 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഷഫാലി വർമയുടെയും(46), ജെമിനയുടെയും(33) ബാറ്റിംഗ് പ്രകടനത്തിൽ 140 റൺസ് നേടി.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്ളർക് രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് വളരെ ദുഷ്കരമായിരുന്നു. റൺസ് എടുക്കാൻ അവർ വളരെ ബുദ്ധിമുട്ടി. 23 റൺസ് നേടിയ ലൗറ ആണ് അവരുടെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി പൂനം മൂന്നും, രാധ രണ്ടും വിക്കറ്റുകൾ നേടി. അഞ്ച് ടി20 മൽസരങ്ങൾ ഉള്ള പരമ്പരയിലെ അഞ്ചാം മത്സരം ഒക്ടോബർ നാലിന് നടക്കും.

Leave a comment

Your email address will not be published. Required fields are marked *