Athletics Top News

ലോക അത്ലറ്റിക് മീറ്റ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍

October 1, 2019

author:

ലോക അത്ലറ്റിക് മീറ്റ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍

ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വീണ്ടും നേട്ടം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍ പ്രവേശിച്ചു.  ദേശീയ റെക്കോഡ് തിരുത്തിയാണ് അന്നു ഫൈനലിൽ എത്തിയത്. ജാവലിന്‍ 62.43 മീറ്റര്‍ എറിഞ്ഞാണ് അന്നു പുതിയ റെക്കോഡ് നേടിയത്. സ്വന്തം പേരിലുള്ള റെക്കോഡ് ആണ് അന്നു ഇന്നലെ തിരുത്തിയത്.

ജാവലിൻ ത്രോയിൽ  ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഫൈനലിൽ എത്തുന്നത്. അഞ്ചാം സ്ഥാനം നേടിയാണ് അന്നു ഫൈനലിൽ എത്തിയത്. ഫൈനൽ മത്സരം ഇന്നാണ്. രണ്ടാം ശ്രമത്തിലാണ് അന്നു റെക്കോഡ് സ്വന്തമാക്കിയത്.

Leave a comment