Cricket Top News

പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം

October 1, 2019

author:

പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം

കറാച്ചി: പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം. ശ്രീലങ്കയെ 67 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്‌ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് നേടി. 306 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ പാകിസ്ഥാൻ 238 റൺസിന് ഓൾഔട്ടാക്കി. പാകിസ്ഥാൻ താരം ഉസ്മാൻറെ തകർപ്പൻ ബൗളിങ്ങിലാണ് പാകിസ്ഥാൻ വിജയം നേടിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ പാകിസ്ഥാൻ മുന്നിലെത്തി.

ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാബർ അസമിൻറെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിലാണ് പാകിസ്ഥാൻ 305 റൺസ് നേടിയത്. മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഇമാമും(31), ഫഖറും(54) മികച്ച ബാറ്റിങ് ആണ് കാഴ്ചവെച്ചത്‌. മൂന്നാമനായി എത്തിയ ബാബർ 105 പന്തിൽ നിന്ന് 115 റൺസ് നേടി. മൂന്നാം വിക്കറ്റിൽ ബാബറും, ഹാരിസും(40) ചേർന്ന് 111 റൺസ് ആണ് നേടിയത്. ഈ കൂട്ടുകെട്ടാണ് പാകിസ്ഥാനെ 300 കടത്താൻ സഹായിച്ചത്. പാകിസ്ഥാൻറെ മൂന്ന് താരങ്ങൾ റൺഔട്ട് ആയി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. 18 റൺസിന് അവരുടെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് നാല് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ടമായി. 28/5 എന്ന നിലയിൽ തകർന്ന് പോയ ശ്രീലങ്കയെ ഷെഹാൻ ജയസൂര്യയും(96), ദാസുൻ ഷാനകയും(68) ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.  അരാം വിക്കറ്റിൽ ഇരുവരും ചേർന്ന് 177 റൺസാണ് അടിച്ചുകൂട്ടിയത്. തകർപ്പൻ പ്രകടനമാണ് ഇരുവരും നടത്തിയത്. രണ്ട് പന്തുകൾ വ്യത്യാസത്തിൽ ഇരുവരും പുറത്തായതോടെ ശ്രീലങ്കയുടെ പതനം പൂർണമായി. പാക്സിതാണ് താരം ഉസ്മാൻറെ അഞ്ച് വിക്കറ്റ് നേട്ടമാണ് പാകിസ്ഥാന് തുണയായത്.

Leave a comment

Your email address will not be published. Required fields are marked *