ഇന്ത്യയുടെ ഓപ്പണിങ് ബാറ്സ്മാനായി രോഹിത്തിനെ പരിഗണിക്കണമെന്ന് എം.എസ്.കെ പ്രസാദ്

Cricket Top News September 10, 2019

author:

ഇന്ത്യയുടെ ഓപ്പണിങ് ബാറ്സ്മാനായി രോഹിത്തിനെ പരിഗണിക്കണമെന്ന് എം.എസ്.കെ പ്രസാദ്

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ കെ അൽ രാഹുലിനെ ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റി രോഹിത് ശർമയെ ഓപ്പണറാക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. വിൻഡീസി പര്യടനത്തിൽ ഓപ്പണറായി ഇറക്കിയിട്ടും രാഹുലിന് നല്ല രീതിയിൽ കളിക്കാനയില്ലെന്ന് പ്രസാദ് പറഞ്ഞു. ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ രാഹുലിനെ മാറ്റി രോഹിത്തിനെ പരിഗണിക്കണമെന്നും പ്രസാദ് പറഞ്ഞു. നേരത്തെ ഇതേ ആവശ്യം സൗരവ് ഗാംഗുലിയും പറഞ്ഞിരുന്നു.

വിൻഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളിൽ രാഹുൽ വെറും 101 റൺസ് ആണ്നേടിയത്. എന്നാൽ ടീമിൽ ഇടം നേടിയിട്ടും രണ്ട് മൽസരങ്ങളിലും രോഹിത്തിന്റെ കളിപ്പിച്ചിരുന്നില്ല. ലോകകപ്പിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച രോഹിതിനെ ടെസ്റ്റ് മൽസരത്തിൽ കളിപ്പിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ രാഹുലിനെ മാറ്റി രോഹിത് എത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

Leave a comment

Your email address will not be published. Required fields are marked *