യൂറോ യോഗ്യതാറൗണ്ടില്‍ ഓറഞ്ച് പടക്ക് തകർപ്പൻ ജയം

Foot Ball Top News September 10, 2019

author:

യൂറോ യോഗ്യതാറൗണ്ടില്‍ ഓറഞ്ച് പടക്ക് തകർപ്പൻ ജയം

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍  ഇന്ന് നടന്ന മത്സരത്തിൽ നെതര്‍ലന്റ്സ് എസ്റ്റോണിയയെ തോൽപ്പിച്ചു. ഓറഞ്ച് പടയുടെ  തകർപ്പൻ പ്രകടനമാണ് കാണാൻ കഴിഞ്ഞത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് നെതര്‍ലന്റ്സ് എസ്റ്റോണിയയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ മത്സരത്തിൽ ബബെലിൻ രണ്ട് ഗോളുകൾ നേടി. റയാം ബാബെല്‍ ഇത് ആദ്യമായാണ് ഇരട്ട ഗോളുകൾ നേടുന്നത്.

മൂന്ന് ഗോളുകളും രണ്ടാം പകുതിയിൽ ആണ് നെതര്‍ലന്റ്സ് നേടിയത്. ഒന്നാം പകുതിയിൽ പതിനേഴാം മിനിറ്റിൽ നെതര്‍ലന്റ്സ്  ആദ്യ ഗോൾ നേടി. റയാം ബാബെല്‍ ആണ് ആദ്യ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ അവർ ജര്‍മ്മനിയെ തോൽപ്പിച്ചിരുന്നു.  മെംഫിസ് ഡിപായും, വൈനാള്‍ഡവുമാണ്  ബാക്കി രണ്ട് ഗോളുകൾ നേടിയത്.

Leave a comment

Your email address will not be published. Required fields are marked *