Editorial Foot Ball Top News

സാഞ്ചെസിന്റെ ഭാവിയെന്ത്?

August 22, 2019

സാഞ്ചെസിന്റെ ഭാവിയെന്ത്?

മാഞ്ചെസ്റ്റെർ യുണൈറ്റഡ് അറ്റാക്കർ അലെക്സിസ് സാഞ്ചെസിന്റെ ഭാവി അനിശ്ചതത്തിലായി തുടരുന്നു.പരിക്കും മോശം ഫോമും സാഞ്ചെസിന്റെ യുണൈറ്റഡ് കരിയർ തുലാസിലാക്കി. 2018 ൽ ആർസെനിൽ നിന്നും മാറ്റക്കച്ചവടത്തിലൂടെ യുണൈറ്റഡ് വാങ്ങിയ സാഞ്ചസ് 45 മാച്ചിൽ നിന്ന് 5 ഗോളുകൾ മാത്രമാണ് അടിച്ചത്. ഈ സീസണിൽ ഇത് വരെ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുമില്ല. യുണൈറ്റഡ് ലെജന്റ്സ് ക്ലബ് ചരിത്രത്തിലെ ഏറ്റവും മണ്ടത്തരമായിട്ടാണ് ഈ സൈനിങ്ങിനെ കാണുന്നത്. സാഞ്ചെസിനു അവസരങ്ങൾ കിട്ടിയിട്ടില്ലായെന്നും ചിലർ പറയുന്നുണ്ട് .

കോപ്പ അമേരിക്കയിൽ ചിലിക്കു വേണ്ടി മികച്ച പ്രകടനമാണ് സാഞ്ചസ് പുറത്തിടുത്തത്.എന്നാൽ പരിക്ക് പറ്റിയതിനാൽ യുണൈറ്റഡിന്റെ ഒരു പ്രീസീസൺ മാച്ച് പോലും കളിച്ചില്ല.പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ പ്ലെയേറെ ലോണിൽ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് . സാഞ്ചെസിന്റെ അമിത വേതനമാണ് ട്രാൻസ്ഫെറിനു വിലങ്ങു തടിയാവുന്നത്. വേതനത്തിന്റെ ഒരു പങ്ക് യുണൈറ്റഡ് അടക്കാനും തയ്യാറാണെന്ന റിപ്പോർട്ടുകളുമുണ്ട്. ലുക്കാക്കു ക്ലബ് വിട്ടതിനാൽ സാഞ്ചെസിനെ കൂടാതെ യുവതാരങ്ങളായ രാഷ്‌ഫോർഡും , മാർട്ടിയേലും പിന്നെ 17 കാരൻ ഗ്രീൻവുഡും മാത്രമാകും യുണൈറ്റഡിന്റെ ആക്രമണ നിര.ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലത്തെ ഇത്ര കടുപ്പമേറിയ ലീഗിൽ ഒലെ ഇങ്ങനെയൊരു റിസ്ക് എടുക്കുമോയെന്നുള്ളത് കാത്തിരുന്ന് കാണണം.

ആർസെനലിനു വേണ്ടി 166 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 45 അസിസ്റ്റുകളുമെന്ന ഏതു ടീമിനെയും മോഹിപ്പിക്കുന്ന റെക്കോർഡുകളുള്ള അറ്റാക്കിങ് പ്ലെയറായിരുന്ന സാഞ്ചസ് .യുണൈറ്റഡിൽ എത്തിയത് ഫ്രീ ട്രാൻസ്ഫെറിലൂടെയായതിനാൽ ആഴ്ചയിൽ 400000 യൂറോ ഓഫർ ചെയ്തിട്ടാണ് കരാർ ഒപ്പിട്ടത് .യൂണൈറ്റഡിലെ മറ്റേത് പ്ലേയേറെക്കാളും കൂടുതലായിരുന്നു ഇത് ,സ്വാഭാവികമായിട്ടും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള സമ്മർദ്ദം വളരെ കൂടുതലായിരുന്നു.എന്നാൽ കോച്ച് മൊറീന്യോയുടെ ഡിഫെൻസിവ് ടാക്ടിക്കൽ ഫോർമേഷനുമായി പൊരുത്തപ്പെടാൻ സാഞ്ചെസിനു ഒട്ടും കഴിഞ്ഞില്ല.തുടരെയുള്ള പരിക്കുകൾ തിരിച്ചു വരാനുള്ള അവസരങ്ങളും കുറച്ചു.ടീമിലെ മറ്റു പല പ്രമുഖ പ്ലയേഴ്‌സിന്റെ മോശം പ്രകടനം പറഞ്ഞു ഇതിനെ നായികരിക്കാമെങ്കിലും കോച്ച് ഒലെ സ്ഥാനമേറ്റടുത്തപ്പോൾ ഈ പ്ലയെർസെല്ലാം ഫോമിലേക്കുയർന്നപ്പോഴും സാഞ്ചസ് തീർത്തും പരാജയപെട്ടു . ഒലെയുടെ യുവ താരങ്ങൾക്കു പ്രാധാന്യം നൽകി വേഗതയേറിയ അറ്റാക്കിങ് സ്ട്രാറ്റജിയിൽ സാഞ്ചസ് തന്റെ സ്ഥാനം പൊരുതി നേടിയെടുക്കേണ്ടതുണ്ട്.

ഇന്ററിന്റെ പുതിയ കോച്ച് അന്റോണിയോ കൊണ്ടേ 3 ഡിഫെൻഡേഴ്സിനെ പിന്നിൽ അണിനിരത്തി അറ്റാക്കിങ്ങിനു കൂടുതൽ പ്രാധാന്യം നൽകുന്ന ശൈലിയാണ് പിന്തുടരുന്നത്. സാഞ്ചെസിനു നന്നായിണങ്ങുന്ന ഫോർമേഷൻ ആണിത്.ആണിത്.ഇടതു വിങ്ങിലാണ് സാഞ്ചസ് ഏറ്റവുമധികം തിളങ്ങിയത് ,ഇവാൻ പെർസിക് ബയേണിലേക്കു ചേക്കേറിയതിനാൽ ഇന്ററിനു ആ പൊസിഷനിൽ ഒരു പ്ലെയേറെയും ആവശ്യമുണ്ട് .ഇംഗ്ലീഷ് പ്രീമിയർ ലീഗ് ട്രാൻസ്ഫർ മാർക്കറ്റ് അടച്ചെങ്കിലും പ്ലയേഴ്‌സിനെ വിൽക്കാൻ സെപ്റ്റംബർ 2 വരെ സമയമുണ്ട്.

Leave a comment