അരങ്ങേറ്റം ഗംഭീരമാക്കി എൻഡോമ്പിലെ ; പോച്ചെട്ടിനോയുടെ ആഗ്രഹണകൾക്ക് ചിറക് മുളക്കുമോ?1 min read

Foot Ball Top News August 13, 2019 1 min read

അരങ്ങേറ്റം ഗംഭീരമാക്കി എൻഡോമ്പിലെ ; പോച്ചെട്ടിനോയുടെ ആഗ്രഹണകൾക്ക് ചിറക് മുളക്കുമോ?1 min read

Reading Time: 1 minute

ഈ സീസണിൽ ടോട്ടൻഹാം നടത്തിയ ഏറ്റവും വലിയ സൈനിങ്‌ ആണ് ഫ്രഞ്ച് മിഡ്‌ഫീൽഡർ ടാങ്കുയെ എൻഡോംബിലെ.ക്ലബ് റെക്കോർഡ് 63 മില്യൺ യൂറോ നൽകിയാണ് സ്‌പർസ് താരത്തെ ഫ്രഞ്ച് ക്ലബ് ലിയോണിൽ നിന്നും വൈറ്റ് ഹാർട് ലൈനിൽ എത്തിച്ചത്.പ്ലേയ്മേക്കർ ക്രിസ്റ്റിയൻ എറിക്സൺ ക്ലബ് വിടുമെന്നുറപ്പായതോടെയാണ് മാനേജ്മെന്റ് വലിയ തുക മുടക്കാൻ തീരുമാനിച്ചത്.പുതിയ സ്റ്റേഡിയം പണിയുന്നതിനാൽ കഴിഞ്ഞ സീസണിൽ ആരെയും ക്ലബ് വാങ്ങിയിരുന്നില്ല എന്നിട്ടും പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തും ചാമ്പ്യൻസ് ലീഗിൽ രണ്ടാം സ്ഥാനത്തുമെത്താൻ കഴിഞ്ഞത് കോച്ച് പൗചേട്ടിനോയുടെ വലിയ നേട്ടമായിട്ടാണ് ഫുട്ബോൾ ലോകം കണക്കാക്കുന്നത്.എന്നാൽ ട്രോഫി ക്ഷാമം പടിക്കൽ ചെന്ന് കാലമുടക്കുന്ന ടീമെന്ന ചീത്തപ്പേര് വരുത്തിവെച്ചു.

ആസ്റ്റൺ വില്ലയുമായിട്ടായിരുന്നു ടോട്ടൻഹാമിന്റെ ആദ്യ മത്സരം.പ്രതീക്ഷകൾക്ക് വിപരീതമായി വില്ല ഒമ്പതാം മിനുറ്റിൽ ആദ്യ ഗോളടിച്ചു മുന്നിലെത്തി.മത്സരം നിയന്ത്രിച്ചിരുന്നത് ടോട്ടൻഹാം ആയിരുന്നെങ്കിലും ആസ്റ്റൺ വില്ല ഗോൾകീപ്പർ ഹീറ്റനെ മറികടക്കാൻ കഴിഞ്ഞില്ല.നിരന്തര ശ്രമങ്ങൾക്ക് ഫലമായി 73ആം മിനിറ്റിൽ മനോഹരമായ ഒരു കർവിങ് ഷോട്ടിലൂടെ വല കുലുക്കി എൻഡോംബിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.പിന്നീട് ഹാരി കയ്‌നിന്റെ ഇരട്ടഗോളിലൂടെ വില്ലയെ പരാജയപ്പെടുത്തി .

മധ്യനിരയിലെ നിറസാന്നിധ്യമാണ് താരത്തിന്റെ പ്രേത്യേകത. 56 പാസ്സുകളാണ് ആദ്യ മത്സരത്തിൽ എൻഡോംബിലെ നൽകിയത് .നല്ല പ്രകടനം അരങ്ങേറ്റത്തിൽ കാഴ്ച വെച്ചിട്ടും കോച്ച് പറഞ്ഞത് എൻഡോംബിലെ കഴിവിന്റെ 30 ശതമാനം മാത്രമേ പുറത്തെടുത്തിട്ടുള്ളു എന്നാണ്.കോച്ചിന് ഈ 22കാരനിലുള്ള പ്രതീക്ഷയും ആത്മവിശ്വാസവുമാണ് ഇങ്ങനെ പറയിപ്പിച്ചത് .ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ കഴിവ് തെളിയിച്ച എൻഡോംബിലെ ടോട്ടൻഹാമിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീട പോരാട്ടത്തിന് നിർണ്ണായകമാകും.

Leave a comment

Your email address will not be published. Required fields are marked *