രണ്ടാം ആഷസ് ടെസ്റ്റിനുള്ള 12 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു1 min read

Cricket Top News August 13, 2019 1 min read

author:

രണ്ടാം ആഷസ് ടെസ്റ്റിനുള്ള 12 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു1 min read

Reading Time: 1 minute

നാളെ ആരംഭിക്കുന്ന രണ്ടാം ആഷസ് ടെസ്റ്റിനുള്ള 12 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ലോർഡ്‌സിൽ നാളെ ആരംഭിക്കുന്ന മത്സരത്തിൽ പിച്ച്‌ പേസ് ബൗളിംഗിന് അനുകൂലമല്ലാത്തതിനാല്‍ രണ്ട് പേസ് ബൗളർമാരെ ആയിരിക്കും ഓസ്‌ട്രേലിയ ഇറക്കുക. ആദ്യ മത്സരത്തിൽ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങും, നഥാന്‍ ലയണ്‍ൻറെ മികച്ച ബൗളിംഗ് പ്രകടനത്തിൽ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. മിച്ചൽ സ്റ്റാർക് ടീമിൽ ഇടം നേടിയിട്ടുണ്ട്. ജെയിംസ് പാറ്റിൻസണെ പുറത്താക്കിയിട്ടാണ് ഓസ്‌ട്രേലിയ മിച്ചൽ സ്റ്റാർക്കിന് ടീമിൽ ഇടം നൽകിയത്.

2019 ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു മിച്ചൽ സ്റ്റാർക്ക്, എന്നാൽ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറുന്നതിനാൽ എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റ് കളിച്ചിരുന്നില്ല. പന്ത് ചുരണ്ടൽ അഴിമതിക്ക് ശേഷം തന്റെ ആദ്യ ടെസ്റ്റ് കളിച്ച കാമറൂൺ ബാൻക്രോഫ്റ്റ് രണ്ടാം ടെസ്റ്റിലും ഇടം നേടിയിട്ടുണ്ട്. ജോഷ് ഹാസല്‍വുഡ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരില്‍ രണ്ട് പേര് മാത്രമാണ് നാളെ കളിക്കുവാൻ സാധ്യത.

ലോർഡ്‌സ് ടെസ്റ്റിനുള്ള ഓസ്‌ട്രേലിയയുടെ 12 അംഗ സ്‌ക്വാഡ്:

കാമറൂൺ ബാൻക്രോഫ്റ്റ്, ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ, പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, നഥാൻ ലിയോൺ, ജോഷ് ഹാസിൽവുഡ്, മിച്ചൽ സ്റ്റാർക്ക്.

Leave a comment

Your email address will not be published. Required fields are marked *