Cricket Top News

“ശുപാർശയിൽ ടീമിൽ ഇടം നേടുന്നതിൽ സംതൃപ്തി ഇല്ല” – ക്രിക്കറ്റെർ പ്രിയ പുനിയ

August 4, 2019

author:

“ശുപാർശയിൽ ടീമിൽ ഇടം നേടുന്നതിൽ സംതൃപ്തി ഇല്ല” – ക്രിക്കറ്റെർ പ്രിയ പുനിയ

”ശുപാർശയിൽ ടീമിൽ ഇടം നേടുന്നതിൽ സംതൃപ്തി ഇല്ലെന്ന” ധീരമായ നിലപാട് എടുത്ത ഒരു പെണ്കുട്ടി ഉണ്ട് അങ്ങു രാജസ്ഥാനിലെ ജയ്പൂരിൽ . മിതാലിയെ പോലെ നമ്പർ 3 പൊസിഷനിൽ നേട്ടങ്ങള് കൊയ്യാൻ സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഇപ്പൊഴത്തെ ഇന്ത്യൻ വനിതാ ടീമിലെ അംഗം പ്രിയ പുനിയ അവളെ പറ്റിയാണ് പറഞ്ഞു വരുന്നത്. സ്‌മൃതിമന്ദന യെ പോലെ ജന ഹൃദയങ്ങൾ കിഴടക്കിയ ഇന്ത്യൻ ക്രിക്കറ്റ് ലെ ഭാവി വാഗ്ദാനം.

1996 ഓഗസ്റ്റ് 6 നു ഇന്ത്യൻ സർവെ ഡിപ്പാർട്ട്‌മെന്റ് ൽ ഹെഡ് ക്ലർക് ആയ സുരേന്ദർ പുനിയയുടെ മകളായി ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ജനനം. ചെറുപ്പത്തിൽ ബാഡ്മിന്റൺ ഇഷ്ടപെട്ടിരുന്നു പ്രിയ വളരും തോറും ക്രിക്കറ്റ് നെ നെഞ്ചോടു ചേർത്തു. ഒൻപതാം വയസിൽ സുരാന ക്രിക്കറ്റ് അക്കാദമി യിലെ പ്രവേശനം കരിയറിലെ വഴിത്തിരിവ് ആയി. ഡൽഹിയിലെ ജീസസ് ആൻഡ് മേരി കോളേജിലെ പഠനവും ക്രിക്കറ്റ് ഉം ഒരുമിച്ച് കൊണ്ടു പോയ താരത്തിനെ ഇന്നത്തെ പുനിയ ആക്കുന്നതിൽ നിർണായ സ്വാധീനം ചെലുത്തിയത് രാജകുമാർ ശർമ്മ യുടെ കിഴിലുള്ള 7 വർഷത്തെ ട്രെയിനിങ് ആയിരുന്നു. ഓ.. രാജ്കുമാറിനെ കുറിച്ചു പറയാൻ വിട്ടു പോയി, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് ന്റെ മുൻ കോച്ചാണ് അദ്ദേഹം.

2016 ൽ ബെംഗളൂരു ൽ നടന്ന T 20 മത്സരത്തോടെ ഡൽഹിക്ക് ആയി പ്രിയ അരങ്ങേറി, ഹൈദരാബാദ് ആയിരുന്നു എതിരാളികൾ. അതേ ബെംഗളൂരു മണ്ണിലെ ഏകദിന മത്സരങ്ങളിലൂടെ ഡൽഹി സിനിയൻ ടീമിലും സ്ഥാനവും നേടി. കേവലം 8 മത്സരത്തിൽ നിന്നായി 50 റൺസ് ശരാശരിയിൽ
വാരി കൂട്ടിയത് 407 റൺസ്. അതിനിടെക്ക് നോർത്ത് സോണിന് വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സെലെക്റ്റർമാർക്ക് കഴിഞ്ഞില്ല. ആഭ്യന്തര ക്രിക്കറ്റ് ലെ പ്രകടനം അതോടെ ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നു.

ന്യൂസീലൻഡ് നെതിരേ ടീമിൽ ഉൾപ്പെടുത്തിയ പ്രിയ നിരാശപ്പെടുത്തിയെങ്കിലും വനിത ക്രിക്കറ്റ് പിന്തുടരുന്നവർക്ക് അവളുടെ കഴിവിൽയാതൊരു സംശയവും ഇല്ലായിരുന്നു. റൈറ്റ് ഹൻഡഡ് ബാറ്റിംഗ് നൊപ്പം റൈറ്റ് ആം മീഡിയം പേസർ കൂടെ ആണ് ഇമ്മടെ കക്ഷി .

വിരാട് കോഹ്ലിയെയും ഹർമൻപ്രീത് നേയും അച്ഛൻ സുരേന്ദർ പുനിയ യേയും റോൾ മോഡൽ ആക്കിയ പ്രിയ ഇന്ത്യൻ ക്രിക്കറ്റ് ലെ സുന്ദരി ആണു. കണ്ണു പൊത്തികളിച്ച സ്മൃതി മന്ദന യെ പോലെ ഒരുപാട് പേരു ഫോളോ ചെയുന്ന ഇന്ത്യൻ വാഗ്ദാനം.

ഹിമാചൽപ്രദേശ് ക്രിക്കറ്റ് ഭാരവാഹിയുടെ ശക്തമായ ആവശ്യം കാരണം മുൻ ബിസിസിഐ പ്രസിഡന്റ് അനുരാജ് തക്കുർ പ്രിയ യുടെ അച്ഛന് വാക്ക് നൽകി എങ്കിലും ആരുടെയും ശുപാർശയോടെ തനിക്ക് ടീമിൽ സ്ഥാനം വേണ്ട എന്ന നിലപാട് ആയിരുന്നു. അതേ അവൾ അങ്ങനെയാണ്, സ്വന്തം കരുത്തിൽ വിശ്വാസം ഉള്ള , ഇന്ത്യൻ ക്രിക്കറ്റ് ന്റെ നാളെ കളിലെ സൂപ്പർ താരം.

(പ്രിയയുടെ മികച്ച പ്രകടനങ്ങൾ ഒത്തിരി തവണ കേട്ടിരുന്നു എങ്കിലും ക്രിത്യമായാ വിവരങ്ങളുടെ അഭാവം കാരണം ആണ് ഒഴിവാക്കിയത്)

വിജയ്‌ദാസ്.കെ

Leave a comment

Your email address will not be published. Required fields are marked *