Cricket Epic matches and incidents Top News

കാണികളുടെ അനാവശ്യ ഇടപെടലും നഷ്ടമായ അർഹിച്ച വിജയവും!

July 31, 2019

author:

കാണികളുടെ അനാവശ്യ ഇടപെടലും നഷ്ടമായ അർഹിച്ച വിജയവും!

ഒരു ക്രിക്കറ്റ് മത്സരത്തിനിടെ കളി തടസ്സപ്പെടാനുള്ള ഏറ്റവും മോശമായ കാരണം കാണികളുടെ അക്രമമാണ്. കാണികൾ ആരംഭിച്ച കലാപത്തെത്തുടർന്ന് നിരവധി തവണ ക്രിക്കറ്റ് മൈതാനത്ത് കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പൊതുവെ ആതിഥേയരായ ടീമിന്റെ പ്രകടനം മോശമായാലോ അവര് തോൽവിയിലേക്ക് കൂപ്പുകുത്താൻ തുടങ്ങുമ്പോഴോ ആണെന്നത് മറ്റൊരു വസ്തുത അതുപോലെ മൈതാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കളി നിർത്താൻ സാഹചര്യമൊരുക്കി. അധികാരികളോ ജനക്കൂട്ടത്തിനിടയിലെ കലഹമോ കലാപത്തിന് കാരണമായി. കാരണം എന്തുതന്നെയായാലും, ഈ സംഭവങ്ങൾ ക്രിക്കറ്റിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ആൾക്കൂട്ട അക്രമത്തിന്റെ കുപ്രസിദ്ധമായ ഒരു സംഭവങ്ങളിലേക്ക് നമുക്ക് തിരിഞ്ഞുനോക്കാം

ഓസ്‌ട്രേലിയ vs വെസ്റ്റ് ഇൻഡീസ്, കിംഗ്സ്റ്റൺ, 1978

ഫ്രാങ്ക് വെറൽ ട്രോഫി.
ഓസ്‌ട്രേലിയയും വിന്ഡീസ് ഉം കിംഗ്സ്റ്റണിലെ സബീന പാർക്കിൽ ഏറ്റുമുട്ടുന്നു. പരമ്പരയിലെ ആദ്യ നാല് ടെസ്റ്റുകൾക്ക് ശേഷം വെസ്റ്റ് ഇന്ത്യക്കാർ ഇതിനകം 3-1ന് പരമ്പരയിൽ മുന്നിലായിരുന്നു.

എന്നാൽ അവസാന ടെസ്റ്റിലുടനീളം മികച്ച പ്രകടനം കാഴ്‌ച വെച്ച ഓസ്‌ട്രേലിയക്ക്
പരമ്പര 3-2 ന് അവസാനിപ്പിക്കാൻ ഉള്ള ഗോൾഡൻ ചാൻസ്. 369 ആയിരുന്നു വിന്ഡീസ് ന്റെ വിജയലക്ഷ്യം. വെസ്റ്റ് ഇൻഡീസ് 9 വിക്കറ്റിന് 258 റൺസ് നേടി. ജിം ഹിഗ്സിന്റെ പന്തിൽ 9th ബാറ്റ്സ്മാൻ വാൻബൻ ഹോൾഡറേ ക്യാച്ച് ചെയ്യുന്നു. ഔട്ട് എന്നു ഉറപ്പായിരുന്ന നിമിഷത്തിൽ നിരാശ യോടെ ഹോൾഡർ തന്റെ ഗ്ലൗകൊണ്ട് അരക്കെട്ടിൽ ഇടിച്ചു. എന്നാൽ ഹോൾഡറുടെ പ്രവൃത്തി കാണികളെ തെറ്റിദ്ധരിപ്പിച്ചു… ഔട്ട് അല്ലെന്നും തിരുമാനം തെറ്റാണ് എന്നും. അതിലുള്ള അതൃപ്തി ആണ് ഹോൾഡർ പ്രകടിപ്പിച്ചത് എന്നും കരുതിയാ കാണികൾ
കല്ലുകൾ, കുപ്പികൾ, കസേരകൾ, മറ്റ് വസ്തുക്കൾ എന്നിവ ഗ്രൗണ്ടിലേക്ക് എറിഞ്ഞു. അന്തരീക്ഷം അക്രമാസക്തമായിത്തീർന്നതിനാൽ ഓസ്‌ട്രേലിയൻ കളിക്കാരെ സുരക്ഷവലയത്തിൽ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോകേണ്ടിവന്നു.

മത്സരം സമനിലയായി പ്രഖ്യാപിക്കുകയും കാണികളുടെ തെറ്റിദ്ധാരണകൾ കാരണം ഓസ്‌ട്രേലിയയുടെ വിജയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു

ഇന്നും ക്രിക്കറ്റ് ലോകത്തെ കറുത്ത അധ്യായമാണ്‌ ഈ മത്സരത്തിലെ കാണികളുടെ അനാവശ്യ ഇടപെടൽ.

കടപ്പാട് : സ്വാമി കിടുകിടാനന്ദ

Leave a comment