Cricket Top News

ലോകകപ്പ് ജേതാക്കൾ അയർലൻഡിന് മുന്നിൽ തകർന്നടിഞ്ഞു

July 24, 2019

author:

ലോകകപ്പ് ജേതാക്കൾ അയർലൻഡിന് മുന്നിൽ തകർന്നടിഞ്ഞു

ലോർസ്: ആഷസ് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉള്ള ഇംഗ്ലണ്ട് അയർലൻഡ് ഏക ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ അയർലൻഡ് തകർത്തെറിഞ്ഞു. 85 റൺസിന് ഇംഗ്ലണ്ട് ടീം ഓൾഔട്ട് ആയി. ലോർഡ്സിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 23.4 ഓവറിൽ 85 റൺസിന് അയർലൻഡ് പുറതെക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അയർലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 33  റൺസ്  എടുത്തിട്ടുണ്ട്.

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അയര്ലണ്ടിനെതിരെ മികച്ച സ്‌കോർ അടിച്ചുകൂട്ടാം എന്ന ധാരണയിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ 100-ൽ താഴെ റൺസിന് അയർലൻഡ് എറിഞ്ഞിട്ടു. അയർലൻഡ് താരം മുര്‍ട്ടാ​ഗ് അഞ്ച് വിക്കറ്റ് നേടി.  ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.  ജോ ഡെന്‍ലിയാണ്(23) ഇം​ഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.ഇംഗ്ലണ്ട് നിരയിൽ അകെ മൂന്ന് പേരാണ് രണ്ടക്കം കണ്ടത്.  അയർലൻഡിന് വേണ്ടിമാര്‍ക്ക് അഡയിര്‍ മൂന്നും ബോയിഡ് റാന്‍കിന്‍ രണ്ടും വിക്കറ്റ് നേടി. 13 റൺസിന് അഞ്ച് വിക്കറ്റ് നേടിയ മുര്‍ട്ടാ​ഗ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്.

Leave a comment