Top News

പ്രൊ കബഡി ലീഗ് 2019: ഇന്ന് ബംഗാൾ വാരിയേഴ്സ് യുപി യോദ്ധയെ നേരിടും

July 24, 2019

author:

പ്രൊ കബഡി ലീഗ് 2019: ഇന്ന് ബംഗാൾ വാരിയേഴ്സ് യുപി യോദ്ധയെ നേരിടും

ഹൈദരാബാദ്: 2019 പ്രൊ കബഡി ലീഗിൽ ഇന്ന് ആദ്യ മത്സരത്തിൽ ബംഗാൾ വാരിയേഴ്സ് യുപി യോദ്ധയെ നേരിടും. ഇന്ന് വൈകിട്ട് 7:30 ന് ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകളുടെയും ഏഴാം സീസണിലെ ആദ്യ മത്സരമാണ്. വളരെ ശകത്മായ ടീമാണ് ബംഗാൾ വാരിയേഴ്‌സ്. കഴിഞ്ഞ സീസണിൽ പ്ലേയോഫ്‌ വരെ എത്തിയ ടീമാണ് അവർ.ഇതുവരെ മൂന്ന് മത്സരങ്ങൾ മാത്രമാണ് ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയത്. അതിൽ രണ്ട് കളികൾ ബംഗാൾ വാരിയേഴ്സ് ജയിച്ചപ്പോൾ ഒരു കളി മാത്രമാണ് യുപി യോദ്ധ വിജയിച്ചത്.

സീസൺ 6 ലെ പോലെ, യു.പി. ഈ സീസണിലും ഒരു ശക്തമായ ടീമിനെ ആണ് വിളിച്ചുകൂട്ടിയത്, പ്രത്യേകിച്ചും റെയ്ഡിംഗ് ഡിപ്പാർട്ട്‌മെന്റിൽ. ടീം ഷീറ്റിൽ മോനു ഗോയത്ത്, ശ്രീകാന്ത് ജാദവ്, റിഷങ്ക് ദേവദിഗ എന്നിവർ ഒരു ടീമിൽ എത്തുംമ്പോൾ ടീം വളരെ ശക്തമാകും.കഴിഞ്ഞ സീസണിൽ, വിവോ പ്രോ കബഡി ചരിത്രത്തിൽ ഒരു സീസണിൽ 100 ടാക്കിൾ പോയിന്റുകൾ നേടുന്ന ആദ്യ പ്രതിരോധക്കാരനായി.മാറിയ നിതേഷ് കുമാർ ആണ് യുപി യോദ്ധയുടെ ക്യാപ്റ്റൻ. മനീന്ദർ സിംഗ് നായകനായി എത്തുന്ന ബംഗാൾ വാരിയേഴ്സിൽ കെ.പ്രപഞ്ജൻ, സുകേഷ് ഹെഗ്‌ഡെ. മുഹമ്മദ് ഇസ്മായിൽ നബിബക്ഷ് എന്നെ മൂന്ന് പുതിയ താരങ്ങൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം ഇത്തവണ കിരീടം നേടാനുള്ള ആത്മവിശ്വാസത്തിലാണ് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്.

Leave a comment