Cricket Top News

സച്ചിന്‍ ടെണ്ടുല്‍ക്കറെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി

July 19, 2019

author:

സച്ചിന്‍ ടെണ്ടുല്‍ക്കറെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി

ലണ്ടൻ: ക്രിക്കറ്റ് ദൈവം സച്ചിനെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.  ഐസിസി സച്ചിനെ കൂടാതെ  ഡൊണാൾഡ്, ഫിറ്റ്‌സ്‌പാട്രിക് എന്നിവരെയും  ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.  ലണ്ടനിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ, ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ്, ഓസ്‌ട്രേലിയയുടെ കാത്‌റിൻ ഫിറ്റ്‌സ്‌പാട്രിക് എന്നിവരെ ഐസിസി ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തിയത്. ക്രിക്കറ്റിന് വേണ്ടി മികച്ച പ്രകടനം നടത്തിയതിനാണ് ഐസിസി താരങ്ങൾക്ക് ഹാൾ ഓഫ്  ഫെയിം നൽകി ആധരിക്കുന്നത്. ഈ അംഗീകാരം ലഭിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ. ഒരു നീണ്ട അന്താരാഷ്ട്ര കരിയർ കളിക്കുന്നതിന് തന്റെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി സച്ചിൻ പറഞ്ഞു. മാതാപിതാക്കൾ, ഭാര്യ അഞ്ജലി, പരിശീലകൻ എല്ലാവര്ക്കും സച്ചിൻ നന്ദി അറിയിച്ചു.

ഇന്ത്യക്ക് അഭിമാനിക്കാവുന്ന നിമിഷമാണിത്. ഇതിന് മുമ്പ്  ബിഷന്‍ സിങ് ബേദി, കപില്‍ദേവ്, സുനില്‍ ഗാവസ്കര്‍, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് ഈ നേട്ടം ലഭിച്ചത്. 200 ടെസ്റ്റുകൾ കളിക്കുകയും ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസും ടെസ്റ്റ് സെഞ്ച്വറികളും നേടുകയും ചെയ്ത താരമാണ് സച്ചിൻ. പതിനാറാം വയസ്സിൽ ക്രിക്കറ്റ് ബാറ്റുമായി അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ സച്ചിൻ ഇന്ത്യക്ക് വേണ്ടി മികച്ച  പ്രകടനങ്ങൾ ആണ് കാഴ്ചവെച്ചിട്ടുള്ളത്.  15921 റൺസാണ് സച്ചിൻ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത്.   463 ഏകദിനത്തില്‍ നിന്നും 18426 റണ്‍സും സച്ചിൻ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 49 സെഞ്ചുറിയും, ടെസ്റ്റിൽ 50 സെഞ്ചുറിയുമാണ് സച്ചിൻ നേടിയിട്ടുള്ളത്. 2013 നവംബറിലാണ് സച്ചിൻ തന്റെ അവസാന ടെസ്റ്റ് മത്സരം കളിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഒരു കളിക്കാരൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം അഞ്ച് വർഷമെങ്കിലും കഴിഞ്ഞാൽ മാത്രമെ ഈ ബഹുമതി കൊടുക്കാൻ നിയമം ഒള്ളു.

 

Leave a comment