വനിത ആഷസ്: ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് മികച്ച തുടക്കം
ഇംഗ്ലണ്ടിൽ നടക്കുന്ന വനിത ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മികച്ച തുടക്കം. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ 100 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 265 റൺസ് എന്ന മികച്ച സ്കോറിലാണ്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പെറിയും(84 ), റേച്ചല്‍ ഹെയ്ൻസും(54) ആണ് ക്രീസിൽ.

ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകായായിരുന്നു. എന്നാൽ മികച്ച തുടക്കം ആയിരുന്നില്ല ഓസ്ട്രേലിയക്ക് ലഭിച്ചത്. സ്കോർ ബോർഡിൽ 25 റൺസ് ആയപ്പോൾ അവര്ക് ആദ്യ വിക്കറ്റ് നഷ്ട്ടമായി. ആറ് റൺസ് എടുത്ത നിക്കോൾ ബോൾട്ടണിനെ ആണ് ആദ്യം നഷ്ട്ടമായത്. പിന്നീട് രണ്ടാം വിക്കറ്റിൽ അലൈസ ഹീലി-മെഗ് ലാന്നിംഗ് മികച്ച ബാറ്റിംഗ് ആണ് പുറത്തെടുത്തത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 65 റൺസ് നേടി. അലൈസ ഹീലി ആണ് രണ്ടാമത് പുറത്തായത്. ഹീലി 58 റൺസ് നേടിയിരുന്നു. മൂന്നാം വിക്കറ്റിൽ എല്‍സെ പെറിയ്ക്കൊപ്പം ചേർന്ന് മെഗ് 69 റൺസ് കൂട്ടിച്ചേർത്തു. 57 റൺസ് എടുത്ത മെഗിനെ എക്സെല്‍സ്റ്റോണ്‍ ആണ് പുറത്താക്കിയത്. പിന്നീട് എത്തിയ റേച്ചല്‍ ഹെയ്നുമായി ചേർന്ന് എല്‍സെ പെറി നാലാം വിക്കറ്റിൽ 105 റൺസ് നേടി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നടത്തിയ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിൽ എത്തിയത്. കാത്തറിന്‍ ബ്രണ്ട്, ക്രിസ്റ്റി ഗോര്‍ഡണ്‍, സോഫി എക്സെല്‍സ്റ്റോണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി വിക്കറ്റ് നേടിയത്.