വിൻഡീസ് പര്യടനത്തിന് കോഹ്ലി ഉണ്ടാകും
ലോകകപ്പിൽ നിന്ന് ടീം ഇന്ത്യ പുറത്തായതോടെ കോഹ്ലിയുടെ ക്യാപ്റ്റൻ പദവിക്ക് ചെറിയ വെല്ലുവിളികളുണ്ടെന്ന തരത്തിൽ ചില അഭ്യൂഹങ്ങൾ പരന്നിരുന്നു. ഏകദിന ക്യാപിറ്റനായി രോഹിത്തിനെ തിരഞ്ഞെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.
അതേ സമയം ഇന്ത്യയുടെ അടുത്ത വിൻഡീസ് പര്യടനത്തിൽ കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ കോഹ്ലി വിൻഡീസ് പര്യടനത്തിലുണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. 2016ന് ശേഷം രണ്ടാം തവണയാണ് കോഹ്ലി ഇന്ത്യയെ വിൻഡീസ് പര്യടനത്തിൽ നയിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ഏകദിന – ടി20 മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിക്കാമെന്ന് താരം സെലക്ഷൻ ബോർഡിനെ അറിയിച്ചതായാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. മൂന്ന് വീതം ഏകദിന മത്സരങ്ങളും ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ കരീബിയൻ മണ്ണിൽ കളിക്കാനൊരുങ്ങുന്നത്. ലോകകപ്പിലെ തോൽവിക്ക് ശേഷം ജയത്തോടെ തിരിച്ചുവരാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം.