Cricket Top News

ഇന്‍സമാം ഉള്‍ ഹക്ക് പാക്കിസ്ഥാൻ മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞു

July 17, 2019

author:

ഇന്‍സമാം ഉള്‍ ഹക്ക് പാക്കിസ്ഥാൻ മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞു

കറാച്ചി: പാക്കിസ്ഥാൻ ചീഫ് സെലക്ടർ ഇന്‍സമാം ഉള്‍ ഹക്ക് ബുധനാഴ്ച ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞു. ഇന്സാമാമിന്റെ കാലാവധി ജൂലൈ 31-ന് അവസാനിക്കാൻ ഇരിക്കെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. ഇന്ന് ലാഹോറിൽ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരാർ കാലാവധി നീട്ടാനോ, പുതുക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഇൻസമാം പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന വേറെ ദൗത്യങ്ങൾ ചെയ്യാൻ താൻ തയ്യാറാണെന്ന് ഇൻസമാം പത്രസമ്മളനത്തിൽ അറിയിച്ചു. മൂന്ന് വർഷമായി ഇൻസമാം ആയിരുന്നു പാകിസ്ഥാന്റെ മുഖ്യ സെലക്ടര്‍.

ലോകകകപ്പിൽ പാകിസ്ഥാന് മോശം തുടക്കം ആയിരുന്നെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഇൻസമാം പറഞ്ഞു. റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാൻ സെമിയിൽ എത്താതിരുന്നത്, എന്നാൽ 11 പോയിന്റുമായി അവർ മികച്ച പ്രകടനമാണ് കഴിച്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബറിൽ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2020 ൽ ഐസിസി ടി 20 ലോകകപ്പ്, 2023 ലോകകപ്പ് ക്രിക്കറ്റ് എന്നിവ നടക്കാനിരിക്കെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് പുതിയ ചീഫ് സെലക്ടറെ നിയമിക്കാനുള്ള  ശെരിയായ സമയം ഇതാണെന്ന് ഇൻസമാം പറഞ്ഞു.


 

Leave a comment