ഐ സി സിയുടെ ലോകകപ്പ് ടീം എത്തി.ആരാധകർ പ്രതീക്ഷിച്ച ആൾ തന്നെ ക്യാപ്റ്റൻ
2019 ലെ ലോകകപ്പ് അതിന്റെ പൂർണതയിൽ എത്തി.ഇംഗ്ലണ്ട് അവരുടെ കന്നികിരീടവും നേടി.തുടർച്ചയായ മൂന്നാം ലോകകപ്പിലും ആതിഥേയർ കിരീടം നേടി.സൂപ്പർ ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ, ഐ സി സി യുടെ “ക്രിക്കറ്റ് നിയമം” പ്രകാരമാണ് വിജയിയെ തിരഞ്ഞെടുത്തത്.ന്യൂസിലാൻഡ് തുടർച്ചയായ രണ്ടാം വട്ടവും ഫൈനലിൽ തോറ്റു.തെറ്റെങ്കിലും തലയുയർത്തി തന്നെയാണ് അവർ മടങ്ങുന്നത്.കാരണം ഐ സി സിയുടെ ലോകകപ്പ് ലവന്റെ ക്യാപ്റ്റനായി കെയ്ൻ വില്ലിയൻസണിനെ തിരഞ്ഞെടുത്ത് ഐ സി സി അദ്ദേഹത്തിന് അർഹിച്ച ബഹുമാനം കൊടുത്തു.
ഇംഗ്ലണ്ടിൽ നിന്നും നാല് താരങ്ങൾ ഇടം പിടിച്ചപ്പോൾ ന്യൂസിലാൻഡിൽ നിന്നും, ഇന്ത്യയിൽ നിന്നും,ഓസ്ട്രേലിയയിൽ നിന്നും രണ്ട് താരങ്ങളും ഇടം പിടിച്ചു.ബംഗ്ലാദേശിനും അർഹമായ പരിഗണന കൊടുത്ത ഐ സി സി ഷാകിബ് അൽ ഹാസനെയും ടീമിലേക്ക് തിരഞ്ഞെടുത്തു.
ഓപ്പണിങ് റോളിലേക്ക് ജേസൺ റോയിയും, ഇന്ത്യയുടെ ഹീറോ രോഹിത് ശർമയും ആണ്.മൂന്നാം നമ്പറിൽ കെയ്ൻ വില്ലിയൻസൺ വന്നപ്പോൾ നാലാം നമ്പറിൽ ജോ റൂട്ടും ഉണ്ട്.ഷാക്കിബും, ബെൻ സ്റ്റോക്സും ആണ് ഓൾ റൗണ്ടർമാരുടെ റോളിൽ.ഓസ്ട്രേലിയക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അലക്സ് കാരിയാണ് വിക്കറ്റ് കീപ്പർ.മിച്ചൽ സ്റ്റാർക്,റോക്കി ഫെർഗുസൺ,ജസ്പിരിറ് ബുംറ,ജോഫ്രെ ആർച്ചെർ എന്നിവർ ആണ് പേസ് നിരയിൽ.
ഇംഗ്ലണ്ടിലെ പേസ് സാഹചര്യങ്ങൾ ആയതുകൊണ്ടാവാം ഒരു സ്പെഷ്യലിസ്റ് സ്പിന്നർ പോലും ടീമിൽ ഇല്ല.ഓൾ റൗണ്ടർ റോളിൽ കളിക്കുന്ന ഷാകിബ് അൽ ഹസൻ ആണ് സ്പിന്നർ ആയി ആകെ ഉള്ളത്.ഇന്ത്യയിൽ നിന്നും കൊഹ്ലി,ധോണി എന്നിവരെ ഒഴിവാക്കിയ ഐ സി സി, ഇംഗ്ലണ്ടിന് വേണ്ടി തകർത്തടിച്ച ജോണി ബെയർസ്ട്രോ,വിന്നിങ് ക്യാപ്റ്റൻ മോർഗൻ എന്നിവരെയും ഒഴിവാക്കി.ശ്രീലങ്ക,പാകിസ്ഥാൻ,സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളിൽ നിന്നും ഒരാൾ പോലുമില്ല എന്നതും ശ്രെദ്ധയമാണ്.