Tennis

ഫെഡറർ vs ജോക്കോവിച് – ഇത് “Gentle men’s Final”

July 14, 2019

ഫെഡറർ vs ജോക്കോവിച് – ഇത് “Gentle men’s Final”

52 ആമത്തെ വിംബിൾഡൺ പുരുഷ ഫിനാൻസ് ഇന്ന് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 6 .30 ന് ആണ് മത്സരം. സെർബിയൻ താരമായ നൊവാക് ജോക്കോവിച് സ്വിസ് താരമായ റോജർ ഫെഡററെ ആയിരിക്കും നേരിടുക. ലോക ഒന്നാം നമ്പർ താരമാണ് ജോക്കോവിച്. രണ്ടാം സീഡ് ആയ ഫെഡറർ ആവട്ടെ തന്റെ ഒമ്പതാമത്തെ വിംബിൾഡൺ, 21ആമത്തെ ഗ്രാൻഡ് സ്ലാം കിരീടവുമാണ് ലക്ഷ്യമിടുന്നത്.

47 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 25 തവണയും ജയം സെർബിയൻ താരത്തിനൊപ്പം നിന്നു. രണ്ടു കൂട്ടർക്കും ഇരുവരുടെയും ശക്തിയും ദൗർബല്യവും നന്നായി അറിയാം എന്നതാണ് ഒരു സുപ്രധാന വസ്തുത. ആയതിനാൽ കളിയിൽ തീപ്പൊരി പാറും എന്ന് തീർച്ച. മാത്രമല്ല എതിരാളികളെ വളരെ ബഹുമാനത്തോടെ സമീപിക്കുന്ന രണ്ടു വ്യക്തികളും ആണ് ഇവർ. ആയതിനാൽ “ഒരു ജന്റിലേമെൻസ് ഗെയിം ” എന്ന് ഇപ്പളെ മാധ്യമങ്ങൾ ഈ മത്സരത്തിന് തലക്കെട്ട് കൊടുത്തു തുടങ്ങി. 37 വയസ്സുള്ള ഫെഡറർ തന്റെ പ്രായത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിനിർത്തിയാണ് ഫൈനൽ വരെയും എത്തിയത്. ഫെഡററെകാൾ 6 വയസ്സ് ചെറുപ്പമാണ് ജോക്കോവിച്. പ്രായാധിക്യം കളിയെ മോശമായി ബാധിക്കും എന്ന് വനിതാ ഫൈനലിലെ സെറീനയുടെ തോൽവിയോടെ ലോകം കണ്ടതാണ്. പ്രായത്തെ മറികടന്ന്, ജോക്കോവിച്ചിന്റെ തീ പായും ഷോട്ടുകളെ മറികടന്ന് ഫെഡറർ കിരീടം നേടുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടി ഇരിക്കുന്നു.ജോക്കോവിച്ചാകട്ടെ തന്റെ മികച്ച ഫോം തുടരാനാണ് ശ്രമിക്കുന്നത്. ഷോട്ടുകളുടെ വേഗത, ഇരു കൈകളുടെയും വശം, കായിക ക്ഷമത എന്നിവയാണ് ജോക്കോവിച്ചിന്റെ ശക്തി.

Leave a comment