Tennis

“എന്റെ ബഹുമാനം അർഹിക്കുന്ന എതിരാളി നദാൽ ” – റോജർ ഫെഡറർ

July 13, 2019

“എന്റെ ബഹുമാനം അർഹിക്കുന്ന എതിരാളി നദാൽ ” – റോജർ ഫെഡറർ

2019 ലെ ക്ലാസ്സിക്‌ പോരാട്ടങ്ങളിൽ ഒന്നാണ് കഴിഞ്ഞ ദിവസം വിംബിൾഡൺ സെമിയിൽ നടന്നത്. എക്കാലത്തെയും മികച്ച താരങ്ങൾ എന്നറിയപ്പെടുന്ന ഫെഡററും നദാലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഫെഡറർക്ക് ഒപ്പം നിന്ന്. അവർ തമ്മിൽ ഏറ്റുമുട്ടിയ 2008 വിംബിൾഡൺ ഫൈനലാണ് എക്കാലത്തെയും മികച്ച ടെന്നീസ് മത്സരമായി കണക്കാക്കുന്നത്.

മത്സരത്തിന് ശേഷം ഫെഡറർ നദാലിനെ പറ്റി പറഞ്ഞ വാക്കുകൾ ആരാധകരുടെ ഹൃദയത്തെ സ്പര്ശിച്ചിരിക്കുകയാണ്. താൻ ഏറ്റവും ബഹുമാനിക്കുന്ന എതിരാളി നദാൽ നന്നായിരുന്നു അഭിപ്രായം.

ഫെഡറർ 20 ഗ്രാൻഡ് സ്ലാം കിരീടം നേടിയപ്പോൾ നദാൽ 18 എണ്ണം നേടിയിട്ടുണ്ട്. എന്നാൽ 40 തവണ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 24 തവണയും വിജയിച്ചത് നദാൽ ആയിരുന്നു. ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പരസ്പര മത്സരമാണ് ഇരുവരുടെയും. നാളെ നടക്കുന്ന ഫൈനലിൽ ഫെഡറർ സെർബിയൻ താരം ജോക്കോവിച്ചിനെ നേരിടും.

Leave a comment