Cricket legends Top News

ഇന്ന് സുനിൽ ഗവാസ്‌കർ ജന്മദിനം

July 10, 2019

author:

ഇന്ന് സുനിൽ ഗവാസ്‌കർ ജന്മദിനം

ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്‌ സുനിൽ മനോഹർ ഗവാസ്കർ. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കർ.

അദ്ദേഹം മുംബൈയിൽ 1949 ജുലൈ 10-ന് ജനിച്ചു. 1967-ൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. 1971-ൽ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചുതുടങ്ങിയ അദ്ദേഹം ഏഴു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി. 125 ടെസ്റ്റുകളിൽ പങ്കെടുത്ത് 34 സെഞ്ചുറികൾ ഉൾപ്പെടെ 10,122 റൺസ് നേടിയ അദ്ദേഹം 1987 നവംബർ 5-ന് ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുനിന്നു വിരമിച്ചു. 1975-ൽ അർജ്ജുനാ അവാർഡ് നേടിയ അദ്ദേഹം ഗ്രന്ഥകാരനും കൂടിയാണ്. 1980-ൽ ഗവാസ്കറിനു പത്മഭൂഷൺ അവാർഡ് ലഭിച്ചു.

ക്രിക്കറ്റിൽ നിന്നു വിരമിച്ചിട്ടും ഗവാസ്കർ അതിൽതന്നെ മറ്റുപല നിലയിലും തുടർന്നു. കമൻറേറ്റർ, എഴുത്തുകാരൻ, വിവിധ സാങ്കേതിക സമിതികളിലെ അംഗം, യുവകളിക്കാരുടെ ഉപദേഷ്ടാവ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാർക്ക് “ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ”(ബി.സി.സി.ഐ)യിൽനിന്നു സാമ്പത്തിക അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ ഗവാസ്കർ വലിയ പങ്കുവഹിച്ചു.

Leave a comment

Your email address will not be published. Required fields are marked *