Top News

മഴ കളി തടസ്സപ്പെടുത്തി : കിവികൾ 211/5 (46.1)

July 9, 2019

author:

മഴ കളി തടസ്സപ്പെടുത്തി : കിവികൾ 211/5 (46.1)

ഇന്ത്യ -ന്യൂസിലാൻഡ് ലോകകപ്പ് സെമി ഫൈനലിൽ മഴ മൂലം കളി താത്കാലികമായി നിർത്തിവച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലാൻഡ് 46.1 ഓവറിൽ 211/5 എന്ന നിലയിലാണ്.67 റൺസോടെ റോസ് ടൈലറും 3റൺസോടെ ടോം ലാതവുമാണ് ക്രീസിൽ. റോസ് ടൈലറെ കൂടാതെ ക്യാപ്റ്റൻ കൈൻ വില്യംസണും [67] ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചു. ഇരുവരുടെയും ചെറുത്തുനിൽപ്പാണ് വൻ തകർച്ചയിൽ നിന്ന് അവരെ രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി എല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Leave a comment