Top News

കുട്‌നോ അത്‌ലറ്റിക് മീറ്റ് ; ഇന്ത്യയുടെ ഹിമാ ദാസിനും, മലയാളി താരം മുഹമ്മദ് അനസിനും സ്വർണം

July 9, 2019

കുട്‌നോ അത്‌ലറ്റിക് മീറ്റ് ; ഇന്ത്യയുടെ ഹിമാ ദാസിനും, മലയാളി താരം മുഹമ്മദ് അനസിനും സ്വർണം

വാര്‍സൗ: പോളണ്ടില്‍ നടക്കുന്ന കുട്‌നോ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ഹിമ ദാസിന് സ്വര്‍ണം. 23.97 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഹിമ മുന്നേറ്റം നടത്തിയത് . ഇന്ത്യയുടെതന്നെ മലയാളിതാരം വികെ വിസ്മയ വെങ്കലം സ്വന്തമാക്കി. 24.06 സെക്കന്റുകൊണ്ടാണ് വിസ്മയ ഫിനിഷ് ചെയ്തത്. കഴിഞ്ഞയാഴ്ച പോസ്‌നാന്‍ അത്ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രീയിലും ഹിമ സ്വര്‍ണം നേടിയിരുന്നു.200 മീറ്ററില്‍ 21.18 സെക്കന്റിലാണ് അനസ് ഫിനിഷ് ചെയ്താണ് മുഹമ്മദ് അനസ് സ്വർണ ജേതാവായത്. 400 മീറ്ററില്‍ എം പി ജാബിറും സ്വര്‍ണ നേട്ടത്തിലെത്തി. 50.21 ആണ് ജാബിറിന്റെ സമയം.അതേസമയം പോസ്‌നന്‍ ഗ്രാന്റ് പ്രീയില്‍ അനസ് വെങ്കലമാണ് നേടിയത്. ദീര്‍ഘനാളായി പരിക്കേറ്റ് പുറത്ത് നിന്ന താരത്തിന്റെ മുന്നേറ്റമാണ് മത്സരത്തിൽ ഉടനീളം കാണാൻ കഴിഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *