Foot Ball Top News

കോണ്‍കാഫ് ഗോള്‍ഡ് കപ്പ്; അമേരിക്കയെ അട്ടിമറിച്ച് മെക്‌സിക്കോ

July 9, 2019

author:

കോണ്‍കാഫ് ഗോള്‍ഡ് കപ്പ്; അമേരിക്കയെ അട്ടിമറിച്ച് മെക്‌സിക്കോ

ചിക്കാഗോ: പതിനഞ്ചാമത് കോണ്‍കാഫ് ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ അമേരിക്കയെ അട്ടിമറിച്ച് മെക്സിക്കോ ചാമ്പ്യന്മാരായി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മെക്‌സിക്കോയുടെ വിജയം . മത്സരത്തിന്റെ 73-ാം മിനിറ്റില്‍ ജൊനാഥന്‍ ഡോജ് സാന്റോസ് മെക്സിക്കോയ്ക്കായി ഗോള്‍ നേടി. ഇതോടെ ടൂര്‍ണമെന്റില്‍ എട്ടാം തവണയാണ് മെക്‌സിക്കോ ചാമ്പ്യന്മാരാകുന്നത്.

20 തവണ മെക്സിക്കോ അമേരിക്കന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഷോട്ടുകള്‍ ഉതിര്‍ത്തപ്പോൾ 11 തവണ മാത്രമാണ് അമേരിക്കമെക്‌സിക്കോയ്ക്കെതിരെ ഷോട്ടുതിര്‍ത്തത്.
ഷോട്ടുതിര്‍ത്തത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അമേരിക്കന്‍ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന് ഗോൾ വേട്ട നടത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മത്സരത്തിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് 2015ന് ശേഷമാണ് മെക്‌സിക്കോ ടൈറ്റില്‍ സ്വന്തമാക്കിയത്.

Leave a comment

Your email address will not be published. Required fields are marked *