വനിത ലോകകപ്പ് ഫൈനൽ ഇന്ന്
ഫ്രാൻസ് : ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് ഫൈനൽ മത്സരം ഇന്ന് രാത്രി എട്ടരയ്ക്ക് ആരംഭിക്കും. അമേരിക്കയും നെതർലാന്റ്സ് തമ്മിലാണ് ഫൈനൽ മത്സരം നടക്കുന്നത്. നിലവിലെ ജേതാക്കളായ അമേരിക്ക തുടർച്ചയായ രണ്ടാം തവണയാണ് സെമിയിൽ എത്തുന്നത്. ഇന്ന് ജയിച്ച് വീണ്ടും വനിത ലോകകപ്പ് കിരീടം നാട്ടിലെത്തിക്കാൻ ഉള്ള ശ്രമത്തിലാണ് അമേരിക്ക. എന്നാൽ യൂറോ ജേതാക്കളായ നെതർലാന്റ്സിന് കിരീടം നേടാൻ കഴിയുമെന്ന വിശ്വാസമുണ്ട്.
ഈ സീസണിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഒന്ന് പതറിയതല്ലാതെ ബാക്കി എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് അമേരിക്ക കാഴ്ചവെച്ചത്. ഫൈനലിൽ സൂപ്പർതാരം റപിനോ കൂടി ടീമിൽ തിരിച്ചെത്തിയതോടെ അമേരിക്ക കൂടുതൽ ശ്കതമാകും. നെതർലാന്റ്സും മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ചവെച്ചത്. അവരുടെ ആദ്യ ലോകകപ്പ് പോരാട്ടമാണ് ഇന്ന് നടക്കുന്നത്. സ്വീഡനെ തോൽപ്പിച്ചാണ് അവർ ഫൈനലിൽ എത്തിയത്.






































