Foot Ball Top News

കോപ്പ അമേരിക്ക ഫൈനൽ ഇന്ന് രാത്രി ഒന്നരക്ക്

July 7, 2019

author:

കോപ്പ അമേരിക്ക ഫൈനൽ ഇന്ന് രാത്രി ഒന്നരക്ക്

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുഡ്ബോൾ മത്സരത്തിന്റെ ഫൈനൽ ഇന്ന് നടക്കും. ബ്രസീലും, പെറുവും തമ്മിലാണ് ഫൈനൽ മത്സരം നടക്കുന്നത്. ഇന്ന് രാത്രി  1.30 ആണ് മത്സരം. അർജന്റീനയെ തോൽപ്പിച്ചാണ് ബ്രസീൽ ഫൈനലിൽ എത്തിയത്. ചിലിയെ തോൽപ്പിച്ചാണ് പെറു ഫൈനലിൽ എത്തിയത്. തകര്പ്പന് മത്സരമായിരിക്കും നാളെ നടക്കാൻ പോകുന്നത്.

അട്ടിമറി വിജയം നേടിയാണ് പെറു ഫൈനലിൽ എത്തിയത്. ശക്തരായ ചിലിയെ മൂന്ന് ഗോളുകൾക്കാണ് അവർ ചിലിയെ തോൽപ്പിച്ചത്. സൂപ്പർ താരം നെയ്മർ ഇല്ലാതെ ഈ സീസണിൽ മത്സരത്തിന് ഇറങ്ങിയ ബ്രസീൽ മികച്ച പ്രകടനമാണ് ഓരോ മത്സരത്തിലും കാഴ്ചവെച്ചത്. അര്ജന്റീനക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ ഈ സീസണിലെ മികച്ച പ്രകടനമാണ് കഴിച്ചവെച്ചത്. നേരത്തെ പെറുവിനെ നേരിട്ട ബ്രസീൽ അവരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. എന്നാൽ ഫൈനലിൽ ടീമുകളുടെ രീതി തന്നെ മാറും എക്സ്ട്രാ ടൈമിലോ, ഷൂട്ട്ഔട്ടിലോ ആകും വിധി നിശ്ചയിക്കുക.

Leave a comment