Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

July 7, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ലീഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന നാല്പത്തിനാലാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ശ്രീലങ്ക ഉയർത്തിയ 264 റൺസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രോഹിത് ശർമയും, കെ എൽ രാഹുലും സെഞ്ചുറി നേടിയ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ്ങിലും, ബൗളിങ്‌ലുമുള്ള മികവാണ് ഇന്നലത്തെ മത്സരത്തിൽ കാണാൻ കഴിഞ്ഞത്. 43.3 ഓവറില്‍ ആണ് ഇന്ത്യ ഇന്നലെ വിജയിച്ചത്. 94 പന്തില്‍ 103 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 118 പന്തില്‍ 111 റണ്‍സെടുത്ത കെ എല്‍ രാഹുലും ആണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

സ്‌കോർ ബോർഡിൽ 17 റൺസ് എത്തിയപ്പോൾ തന്നെ ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. തുടക്കം മോശമായിയെങ്കിലും പിന്നീട് മാത്യൂസും, ലാഹിരു തിരിമന്നെയും നല്ല രീതിയിൽ ബാറ്റ് ചെയ്തു. മാത്യൂസിന്‍റെ സെഞ്ചുറിയിലും(113) തിരിമന്നെയുടെ അര്‍ദ്ധ സെഞ്ചുറിയിലും(53) ആണ് ശ്രീലങ്ക പൊരുതാവുന്ന സ്കോർ നേടിയത്.

Leave a comment