Foot Ball Top News

ആഫ്രിക്ക നേഷൻസ് കപ്പ് ഫുട്ബാൾ : സെനഗൽ ഉഗാണ്ടയെ തോൽപ്പിച്ചു

July 6, 2019

author:

ആഫ്രിക്ക നേഷൻസ് കപ്പ് ഫുട്ബാൾ : സെനഗൽ ഉഗാണ്ടയെ തോൽപ്പിച്ചു

കെയ്‌റോ: ഇന്ന് നടന്ന ആഫ്രിക്ക നേഷൻസ് കപ്പ് ഫുട്ബാൾ പ്രീ ക്വാർട്ടർ മൽസരത്തിൽ സെനഗൽ ഉഗാണ്ടയെ തോൽപ്പിച്ചു. ജയത്തോടെ സെനഗൽ ക്വാർട്ടറിൽ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സെനഗൽ ഉഗാണ്ടയെ തോൽപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പതിനഞ്ചാം മിനിറ്റിലാണ് സെനഗൽ ഗോൾ നേടിയത്. മാനെ ആണ് സെനഗലിന് വേണ്ടി വിജയ ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ സെനഗലിന് വേണ്ടി രണ്ട് ഗോൾ നേടിയ മാനെ ആണ് നേഷൻസ് ലീഗിലെ ടോപ് ഗോൾ സ്‌കോറർ. മൂന്ന് ഗോളുകൾ ആണ് തരാം നേടിയത്. ഇന്നത്തെ കളിയിൽ മികച്ചു നിന്നതും സെനഗൽ ആയിരുന്നു. നല്ല പാസുകളും, ഡിഫെൻസും ആണ് സെനഗൽ നടത്തിയത്.

Leave a comment