Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

July 6, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

ലീഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന നാല്പത്തിനാലാം മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. പ്രാഥമിക റൗണ്ടിലെ ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത് . ഇന്നത്തെ മത്സരം ജയിച്ചാൽ പോയിന്റ് നിലയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തും. എട്ട് കളികളിൽ ആറ് ജയമുള്ള ഇന്ത്യക്ക് പതിമൂന്ന് പോയിന്റ് ഉണ്ട്. ഒരു തോൽവിയും, ഒരു കളി മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.

ലോകകപ്പിൽ നിന്ന് പുറത്തായ ശ്രീലങ്ക അവസാന മത്സരം ജയിച്ച് നാട്ടിലേക്ക് മടങ്ങാൻ ആയിരിക്കും ശ്രമിക്കുക. ഇന്ത്യൻ ടീമിൽ ഇന്ന് ഒരു മാറ്റത്തിന് സാധ്യതയുണ്ട്. ദിനേശ് കാർത്തിക്കിന് പകരം ജഡേജ ഇന്ന് കളിച്ചേക്കും. വിജയ് ശങ്കറിന് പകരം മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം എത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് ഇപ്പ്പോൾ ഓസ്‌ട്രേലിയ ആണ്. അവർക്ക് 14 പോണ്ട ഉണ്ട്. ജൂലൈ പതിനാലിനാണ് ലോകക്കപ്പ് ഫൈനൽ.

Leave a comment