Foot Ball Top News

വനിത ലോകകപ്പ് : നെതർലാന്റ്സ് ഫൈനലിൽ

July 4, 2019

author:

വനിത ലോകകപ്പ് : നെതർലാന്റ്സ് ഫൈനലിൽ

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന വനിത ലോകകപ്പ് മത്സരത്തിൽ സ്വീഡനെ തോൽപ്പിച്ച് നെതർലാന്റ്സ് ഫൈനലിൽ പ്രവേശിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് നെതർലാന്റ്സ് സ്വീഡനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളുകൾ ഒന്നും നേടിയിരുന്നില്ല. എക്സ്ട്രാ ടൈമിൽ 99ആം മിനിറ്റിലാണ് നെതർലാന്റ്സ് ഗോൾ നേടിയത്. ജാക്കി ആണ് നെതർലാന്റ്സിന് വേണ്ടി വിജയ ഗോൾ നേടിയത്. ജയത്തോടെ ഫൈനലിൽ എത്തിയ നെതർലാന്റ്സ് അമേരിക്കയെ നേരിടും.

ഇരു ടീമുകളും മികച്ച ഡിഫെൻഡിങ് ആണ് പുറത്തെടുത്തത്. എന്നാൽ ആദ്യ പകുതിയിൽ മികച്ച പേടകടനമാണ് സ്വീഡൻ കാഴ്ചവെച്ചത്. ആദ്യപകുതിയിൽ നിരവധി അവസരങ്ങൾ ആണ് അവർ ഉണ്ടാക്കിയത്. എന്നാൽ ഒന്നും ഗോൾ ആക്കി മാറ്റാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ നെതർലാന്റ്സ് താരം വാൻ ഡെ സാഡൻ ഇറങ്ങിയതോടെ അവരുടെ കളി മാറി. മികച്ച അറ്റാക്കിങ്ങുകൾ കാണാൻ സാധിച്ച മത്സരത്തിൽ അവസാന നിമിഷം അവർ ഗോൾ നേടുകയായിരുന്നു. നിലവിലെ ചമ്പ്യാന്മാരായ അമേരിക്കയെ ജൂലൈ ഏഴിന് നെതർലാന്റ്സ് നേരിടും.

Leave a comment

Your email address will not be published. Required fields are marked *