Cricket cricket worldcup Top News

ഇംഗ്ലീഷ് കൊടുംകാറ്റിൽ നിലം തൊടാനാകാതെ കിവികൾ

July 4, 2019

author:

ഇംഗ്ലീഷ് കൊടുംകാറ്റിൽ നിലം തൊടാനാകാതെ കിവികൾ

ഇംഗ്ലണ്ട് താങ്കളുടെ സർവശക്തിയും എടുത്ത് ആഞ്ഞടിച്ചപ്പോൾ മറുപടിയില്ലാതെ ന്യൂസീലൻഡ്. 119 റൺസ് വിജയവുമായി ഇംഗ്ലണ്ട് സെമി ഫൈനൽ ബെർത്ത്‌ ഉറപ്പിച്ചു. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ അവർ സെമിയിൽ ഇന്ത്യയെ നേരിടും.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് താങ്കളുടെ സ്പോടനല്മകമായ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പിൻബലത്തിൽ 305 എന്ന ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചേർന്നു. ബർസ്‌ടൗ സെഞ്ച്വറി തികച്ചപ്പോൾ (106) ജേസൺ റോയ് 60 റൺസുമായി മികച്ച പിന്തുണ നൽകി. ബൈറസ്റ്റോവിന്റെ തുടർച്ചയായി രണ്ടാം ശതകമാണ് ഇത്.  മധ്യനിര തകർന്നടിഞ്ഞെങ്കിലും റാഷിദും പ്ലാൻകെട്ടും അടങ്ങുന്ന വാലറ്റം തകരാതെ ഭേദപ്പെട്ട സ്‌കോറിൽ ഇംഗ്ലണ്ടിനെ എത്തിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവികൾക്ക് തുടക്കം മുതലേ ഇംഗ്ലീഷ് ബൗളിങ്ങിന് മുമ്പിൽ മറുപടി ഇല്ലായിരുന്നു. വോക്‌സ് 3 വിക്കെറ്റ് നേടി വേട്ടക്ക് നേത്രത്വം നൽകി. വെറും 186 റൺസ് എടുക്കാനെ ന്യൂസീലൻഡ് ബാറ്സ്‌മാന്മാർക്ക് സാധിച്ചൊള്ളു.

തോൽവിയോടെ കിവികളുടെ സെമി പ്രവേശനം ത്രിശങ്കുവിലായി. ഇനി പാക്കിസ്ഥാൻ തോൽവി മാത്രമേ അവരെ സെമിയിൽ എത്തിക്കു.

Leave a comment