Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം

July 3, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് 306 റൺസ് വിജയലക്ഷ്യം

ചെസ്റ്റര്‍  ലെ സ്ട്രീറ്റ്: ലോകകപ്പ് ക്രിക്കറ്റിലെ സെമിഫൈനലിൽ എതാൻ ഉള്ള ഇംഗ്ലണ്ട് ന്യൂസിലൻഡ് പോരാട്ടത്തിൽ ന്യൂസിലൻഡിന് ജയിക്കാൻ 306 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് അമ്പത് ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് നേടി. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ മികച്ച സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് 300 കടന്നത്. 330 റൺസിന് മുകളിൽ പോകുമെന്ന് കരുതിയ ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ ന്യൂസിലൻഡിന്റെ മികച്ച ബൗളിങ് ആണ് 305-ൽ ഒതുക്കിയത്.

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണർമാരായ റോയിയും, ബെയര്‍സ്‌റ്റോയും മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 123 റൺസ് ആണ് നേടിയത്. പിന്നീട് ഇംഗ്ലണ്ട് വിക്കറ്റുകൾ കൃത്യ സമയത്ത് വീണ് കൊണ്ടിരുന്നു. 194 റൺസിൽ റൂട്ട് പുറത്തായതിന് ശേഷം അവരുടെ സ്കോറിങ് കുറഞ്ഞു. പിന്നീട് പതുക്കെയാണ് അവർ റൺസ് എടുത്തത്. ലിയാം പ്ലങ്കെറ്റ് (15), ജോഫ്ര ആര്‍ച്ചര്‍ (1) എന്നിവർ പുറത്താകാതെ നിന്നു.

Leave a comment