Tennis Top News

വിംബിൾഡൺ തുടങ്ങി – കൂടെ അട്ടിമറികളും

July 2, 2019

വിംബിൾഡൺ തുടങ്ങി – കൂടെ അട്ടിമറികളും

രാജകിയ ഗ്രാൻഡ് സ്ലാം ആയ വിംബിൾഡൺ തുടങ്ങിയത് തന്നെ അട്ടിമറികളോടെയാണ്. വനിതാ vibhagathik ലോക രണ്ടാം നമ്പറും നിലവിലെ യൂ. സ്, ഓസ്‌ട്രേലിയൻ ഓപ്പണുകളിൽ ചാമ്പ്യനുമായ നവോമി ഒസാകാ സീഡ് ചെയ്യാത്ത കസാഖിസ്ഥാൻ താരം യൂലിയ പാട്ടിന്റസവയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റു പുറത്തായി. സ്കോർ 7-6 (7-4), 6-2. ഗ്രാസ് കോർട്ടുകൾ എന്നും തലവേദന ആയിരുന്നു ഒസാക്കക് ഈ വിംബിൾഡണിലും വിധി മറ്റൊന്നല്ല. ഒന്നാം സെറ്റ് 3-1ന് ലീഡ് ചെയ്ത ശേഷമാണ് ഒസാക്ക കളി കൈവിട്ടത്. 38 unforced errors വരുത്തി ഒസാക്ക കളിക്കളത്തിൽ തന്റെ ആധിപത്യം തുലച്ചു.

മറ്റൊരു രാജകീയ അട്ടിമറിയിൽ 10 തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യൻ  ആയിട്ടുള്ള വീനസ്  വില്യംസിനെ സ്വന്തം നാട്ടുകാരിയായ 15 വയസുമാത്രമുള്ള അത്ഭുത ബാലിക കോകോ ഗഫ്‌ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി, 6-4, 6-4.തന്നെക്കാൾ 24 വയസിനു മുത്തതാണ് വില്യംസ്  എന്ന വസ്‌തുത  മനസ്സിൽ വയ്ക്കാതെ വീറോടെയാണ് cori gauff എന്ന കോകോ ഗൗഫ് പോരാടിയത്. തന്റെ ആരാധന  പത്രമായ വില്യംസ്  സഹോദരിമാരിൽ വീനസിനെ  തന്നെ പരാജയപ്പെടുത്തി  വിമ്പിൾഡൺ അരങ്ങേറ്റം  കുറിച്ചതിൽ വർണ്ണിക്കാനാകാത്ത സന്തോഷം കോകോ  രേഖപ്പെടുത്തി.

പുരുഷ യുവ താരങ്ങളിൽ ഭാവി ഇതിഹാസങ്ങൾ എന്ന് പേരുകേട്ട ജർമനിയുടെ alexander zverev ഉം ഗ്രീസിന്റെ stefanos tsitsipas ഉം ഞെട്ടൽ ഉളവാക്കി കൊണ്ടാണ് ആദ്യ റൗണ്ടിൽ പുറത്തായത്. ചെക് റിപ്പബ്ലിക്കിന്റെ ജിറി വെസ്‌ലയോട് zverev പരാജയപ്പെട്ടത്, സ്കോർ 4-6, 6-3, 6-2, 7-5. അത്യധികം വാശിയേറിയ പോരാട്ടത്തിന് ഒടുവിലാണ് ഇറ്റലിയുടെ തോമസ് ഫാബിയാനോട് tsitsipas പരാജയപ്പെട്ടത്. സ്കോർ 6-4, 3-6, 6-4, 6-7(8-10), 6-3.

പുരുഷ വിഭാഗത്തിൽ സൂപ്പർ താരങ്ങൾ ആയ നൊവാക് ജോക്കോവിച്, സ്റ്റാൻ വാവാങ്ക, കെവിൻ ആൻഡേഴ്സൺ, കരൺ കചനോവ് എന്നിവർ അനായാസം അടുത്ത റൗണ്ടിലേക്ക് മുന്നേറി. വനിതാ വിഭാഗത്തിലും സൂപ്പർ താരങ്ങളായ സിമോണ ഹാലെപ്, കരോളിൻ പ്ലിസ്ക്കോവ, എലീന വിറ്റാലിന എന്നിവർ കാര്യമായ എതിർപ്പുകൾ ഇല്ലാതെ അടുത്ത റൗണ്ടിൽ കടന്നിരിക്കുന്നു.

Leave a comment