Foot Ball Top News

വനിത ലോകകപ്പ് ഫുട്ബാൾ: സ്വീഡൻ ആദ്യമായി സെമിയിൽ

June 30, 2019

author:

വനിത ലോകകപ്പ് ഫുട്ബാൾ: സ്വീഡൻ ആദ്യമായി സെമിയിൽ

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് മത്സരത്തിൽ ജർമനിയെ തോൽപ്പിച്ച് സ്വീഡൻ സെമിഫൈനലൈൽ പ്രവേശിച്ചു. ആദ്യമായാണ് ലോക്കപ്പ് സെമിയിൽ സ്വീഡൻ പ്രവേശിക്കുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വീഡൻ ജർമനിയെ തോൽപ്പിച്ചത്.

അട്ടിമറി വിജയമാണ് സ്വീഡൻ ഇന്ന് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ജർമനി ആയിരുന്നു. പതിനാറാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. ഒരു ഗോളിന് ലീഡ് നേടിയ ജർമനിക്ക് പെട്ടെന്ന് തന്നേയ് മറുപടിയുമായി സ്വീഡൻ എത്തി ഇരുപത്തിരണ്ടാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു. പിന്നീട് രണ്ട് ടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായി. എന്നാൽ രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളിൽ സ്വീഡൻ രണ്ടാം ഗോൾ നേടി. ജൂലൈ നാലിന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ നെതർലാന്റ്സ് ആണ് സ്വീഡന്റെ എതിരാളി.

Leave a comment