Foot Ball Top News

വനിത ലോകകപ്പ് ഫുട്ബാൾ: അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു

June 29, 2019

author:

വനിത ലോകകപ്പ് ഫുട്ബാൾ: അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന വനിത ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു. തകർപ്പൻ പ്രകടനവുമായി അമേരിക്ക മികച്ച സേവുകളും, പാസ്സുകളുമാണ് നടത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അമേരിക്ക ഫ്രാൻസിനെ പരാജയപ്പെടുത്തിയത്.മേഗൻ ആണ് അമേരിക്കയ്ക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയത്.തുടക്കം മുതൽ ആക്രമിച്ചു കളിച്ച അമേരിക്ക അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ നേടി. മികച്ച ഡിഫൻസ് ആണ് അമേരിക്ക ഇന്നലെ ഒരുക്കിയത്.

ഒന്നാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന അമേരിക്ക രണ്ടാം പകുതിയിൽ അറുപത്തിയഞ്ചാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. എമ്പത്തിയൊന്നാം മിനിറ്റിൽ ഫ്രാൻസ് ഒരു ഗോൾ നേടി തിരിച്ചടിച്ചെങ്കിലും പിന്നീട്‌ അവർക്ക് ഗോൾ നേടാൻ ആയില്ല. സെമിഫൈനലിൽ ഇംഗ്ലണ്ട് ആണ് അമേരിക്കയുടെ എതിരാളി.

Leave a comment