Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെതിരെ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു

June 29, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെതിരെ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയാറാം മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു. അവരുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. ഇക്രം അലിയും(12), അസ്‌കർ അഫ്ഗാനുമാണ്(33) ക്രീസിൽ.

ബാറ്റിങ് ആരംഭിച്ച അഫ്ഗാന് ആദ്യ വിക്കറ്റ് 27 റൺസിൽ നഷ്ട്ടപെട്ടു. തുടരെ രണ്ട് വിക്കെട്ടുകൾ വീണതോടെ അഫ്ഗാന്റെ റൺസിന്റെ വേഗത കുറഞ്ഞു. പിന്നീട്‌ വളരെ പതുക്കെയാണ് അവർ കളിച്ചത്. ഷഹീൻ അഫ്രിഡി രണ്ട് വിക്കറ്റ് നേടി. ഇന്നത്തെ മത്സരം ജയിക്കാൻ അയാൾ പാകിസ്ഥാൻ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തെത്തും. ആദ്യ കളികളിൽ മോശം പ്രകടനം കാഴ്ചവെച്ച ടീം പിന്നീട്‌ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Leave a comment