കോപ്പ അമേരിക്ക : അർജൻറീന സെമിഫൈനലിൽ
കോപ്പ അമേരിക്ക ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജൻറീന വെനിസ്വേലയെ പരാജയപ്പെടുത്തി. മികച്ച പ്രകടനമാണ് അര്‍ജന്റീന കാഴ്ചവെച്ചത്. മറുപടിയിലല്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ വെനിസ്വേലയെ തോൽപ്പിച്ചത്. ജയത്തോടെ അര്‍ജന്റീന സെമിഫൈനലിൽ പ്രവേശിച്ചു.
മത്സരം ആരംഭിച്ചപ്പോൾ മുതൽ ആക്രമിച്ചു കളിച്ച അര്‍ജന്റീന കളിയുടെ പത്തം മിനിറ്റിൽ ആദ്യ ഗോൾ നേടി. മാർട്ടിനസിലൂടെയാണ് അവർ ആദ്യ ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിലും മാർട്ടിനസ് ആണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ ഗോൾ നേടിയതിന് ശേഷം വെനിസ്വേല നല്ല പ്രകടനം കഴിച്ചവെച്ചെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധ വലയം തകർക്കാൻ അവർ വളരെ പ്രയാസപ്പെട്ടു. ഒന്നാം പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന അര്‍ജന്റീന. രണ്ടാം പകുതിയിൽ എഴുപത്തിനാലാം മിനിറ്റിൽ രണ്ട്മ ഗോൾ നേടി വിജയം ഉറപ്പിച്ചു. ഗോളിയുടെ പിഴവ് മൂലമാണ് വെനിസ്വേല രണ്ടാം ഗോൾ വഴങ്ങിയത്. ലൊ ചെൽസോ ആണ് രണ്ടാം ഗോൾ നേടിയത്.
ജയത്തോടെ സെമിഫൈനലിൽ പ്രവേശിച്ച അർജെന്റീന സെമിൻഫൈനലിൽ ബ്രസീൽ ആണ് അവരുടെ എതിരാളി. എന്നും ശത്രുക്കൾ ആയിരുന്ന രണ്ട് ടീമുകൾ സെമിഫൈനലിൽ ഏറ്റുമുട്ടുമ്പോൾ തീപാറുന്ന മത്സരം പ്രതീക്ഷിക്കാം. ബുധനാഴ്ചയാണ് ആദ്യ സെമിഫൈനൽ.