കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ അർജൻറീന വെനിസ്വേലയെ നേരിടും
കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ അർജൻറീന വെനിസ്വേലയെ നേരിടും. രാത്രി 12:30 ആണ് മത്സരം നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു മത്സരം തോൽക്കുകയും ഒരു മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്ത അർജൻറീന അവസാന മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. വെനിസ്വേല അവസാന മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. ശക്തരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയം ആരുടെ പക്ഷത്താണെന്ന് പ്രവചനാതീതമാണ്.