ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യക്കെതിരെ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം
മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിനാലാം മത്സരത്തിൽ ഇന്ത്യക്കെതിരെ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മോശം തുടക്കമാണ് ലഭിച്ചത്. നിശ്ചിത അമ്പത് ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് നേടി. കോഹ്ലിയും, ധോണിയും അർധശതകം നേടി. വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 200 കടന്നത്. കൊഹ്ലി 82 പന്തിൽ 72 റൺസ് നേടി.
അതിന് ശേഷം ധോണിയും പാണ്ട്യയും ചേർന്ന് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ നേടിക്കൊടുത്തു. വമ്പൻ അടികളോടെ ബാറ്റിങ് ആരംഭിച്ച പാണ്ട്യ 46 റൺസ് നേടി. അവസാന ഓവറിൽ ധോണി മികച്ച ബാറ്റിങ് ആണ് പുറത്തെടുത്തത്. കെമർ റോച്ച് വെസ്റ്റിൻഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. 29 റൺസ് സ്കോർ ബോർഡിൽ ആയപ്പോൾ ഇന്ത്യയുടെ ഒന്നാം വിക്കറ്റ് നഷ്ട്ടമായി. രോഹിത്തിന്റെ ആണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് കോഹ്ലിയും രാഹുലും നല്ല രീതിയിൽ ബാറ്റ് ചെയ്യവെ 48 റൺസ് എടുത്ത രാഹുൽ പുറത്തായി. പിന്നീട് വന്ന എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി.